മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂതറയും ദുഷ്യന്ത് ദാവെയും? ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്റെ പരാതിയിലാണ് ഷാജനെതിരെ പൊലീസ് കേസെടുത്തിരുന്നത്. സാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്ഉം, ജസ്റ്റിസ് പി എസ് നരസിംഹയും അടങ്ങിയ ബെഞ്ചാണ്.

സാജന്‍ സ്‌കറിയക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ സിദ്ധാര്‍ഥ് ലൂതറയും, ദുഷ്യന്ത് ദാവെയും ഹാജരാകുമെന്നാണ് കേള്‍ക്കുന്നത്. സിദ്ധാര്‍ഥ് ലൂതറ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ്. രാജ്യത്തെ മുന്‍ നിര ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോട്ടീസ് പോലും ലഭിക്കാതെ സംസ്ഥാന സര്‍ക്കാരും ഇന്ന് കേസില്‍ ഹാജരാകുമെന്നാണ് കേട്ടത്. സാജന്‍ സ്‌കറിയക്ക് എതിരെ സര്‍ക്കാര്‍ ഇറക്കുന്നത് മുന്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും ആയ രഞ്ജിത് കുമാര്‍.

സാജന്‍ സ്‌കറിയക്ക് എതിരായ പരാതിക്കാരന്‍ പി വി ശ്രീനിജിന് വേണ്ടിയും ഇന്ന് സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷകര്‍ ഹാജരായേക്കും. സീനിയര്‍ അഭിഭാഷകന്‍ വി ഗിരി ഹാജരായേക്കും എന്നാണ് കേള്‍ക്കുന്നത്.

Top