സുരഭിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ സുരഭി ലക്ഷിമിക്ക് വെബ്സൈറ്റ്. മോഹൻലാലാണ് www.surabhilakshmi.com എന്ന യുആര്‍എല്ലില്‍ എത്തുന്ന വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്.വലിയ ഇടവേളയ്ക്കു ശേഷമാണ് മികച്ച നടിക്കുള്ള പുരസ്ക്കാരം മലയാളത്തിലേക്കു എത്തിച്ചേർന്നത്.ദേശീയപുരസ്‌കാര വിതരണം ന്യൂഡല്‍ഹിയില്‍ നടന്നതിന് മുന്നോടിയായാണ് സുരഭിയുടെ വെബ്‌സൈറ്റ് നിലവില്‍ വന്നത്. ന്യൂഡല്‍ഹി ചാണക്യപുരിയിലെ അശോക് ഹോട്ടലില്‍ വച്ചായിരുന്നു വെബ്‌സൈറ്റ് ഉദ്ഘാടനം.

അനില്‍ തോമസ് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് അവാര്‍ഡ് ലഭിച്ചത്. നാല്‍പത്തിയഞ്ചുകാരി അമ്മയുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ സുരഭി.മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോയില്‍ നിന്ന് സിനിമയിലേക്കെത്തിയ സുരഭിക്ക് ചെറുവേഷങ്ങളാണ് ഇതുവരെ ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള അപൂര്‍വ്വം ചിലതും അക്കൂട്ടത്തിലുണ്ട്. മൂന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ‘മിന്നാമിനുങ്ങി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഇത്തവണത്തെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും സുരഭിക്ക് ലഭിച്ചിരുന്നു.

Top