സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അപ്രതീക്ഷിതമായി വീട്ടിലേക്ക് ഊണു ചോദിച്ച് എത്തിയത്. വീടിന് മുന്നിലൂടെ കടന്നുപോകുന്ന പ്രചാരണവാഹനത്തില്‍ സുരേഷ് ഗോപിയെ ഒന്നു കാണുക മാത്രമായിരുന്നു സുനിലിന്റേയും സൗമ്യയുടേയും ആഗ്രഹം. വീടിന് മുന്നില്‍ വാഹനം നിര്‍ത്തി ‘ഇത്തിരി ചോറു തരാമോ’ എന്ന് സുരേഷ് ഗോപി ചോദിച്ചപ്പോള്‍ അമ്പരന്നു പോയി ഇരുവും. വിഭവങ്ങള്‍ കുറവാണെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ ഉള്ളതുമതിയെന്ന് സ്ഥാനാര്‍ത്ഥിയും പറഞ്ഞു.
വീടിനകത്തു കയറി കൈകഴുകി തീന്‍മേശയില്‍ ഇരുന്നപ്പോള്‍ ചോറും കറികളും റെഡി. തീയലും അച്ചാറും മുതിരതോരനും സ്ഥാനാര്‍ത്ഥിയുടെ ഊണ് കുശാല്‍. ഭക്ഷണത്തിന് പിന്നാലെ വീടിന്റെ മുറിയില്‍ കട്ടിലില്‍നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്നിരുന്ന 80 വയസുള്ള മുത്തശ്ശിയുടെ അരികിലും സ്ഥാനാര്‍ത്ഥി എത്തി. വീട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത്, വോട്ടു ചെയ്യുമെന്ന ഉറപ്പു നേടിയ ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.