ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാളെ വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പണം നാളെ അവസാനിക്കുമ്പോള്‍ ഇതുവരെ 133 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 29 പത്രികകള്‍ സമര്‍പ്പിച്ചു. വടകരയില്‍ അഞ്ച്, കണ്ണൂര്‍, തൃശ്ശൂരില്‍ മൂന്ന്, പൊന്നാനി, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ രണ്ട് എന്നിങ്ങനെയാണ് മണ്ഡലങ്ങളില്‍ ഇന്നലെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള നാമനിര്‍ദ്ദേശ പത്രികളുടെ എണ്ണം. ഇവ കൂടാതെ കോഴിക്കോട്, ചാലക്കുടി, ഇടുക്കി, കോട്ടയം മാവേലിക്കര, കൊല്ലം, ആറ്റിങ്ങള്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോ പത്രികയും സമര്‍പ്പിച്ചിട്ടുണ്ട്. നാളെ വൈകീട്ട് വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാവുക. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. . എട്ടാം തീയതിയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.










