കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനും എംപിയുമായ സുരേഷ് ഗോപി.തനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്കും, വോട്ട് നൽകാത്തവർക്കും നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇനിയും തൃശൂരുകാർക്കൊപ്പം പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുന്നിൽ തന്നെയുണ്ടാകും അദ്ദേഹം കുറിച്ചു.
സുരേഷ് ഗോപി രണ്ടാം സ്ഥാനത്താണ്. യു.ഡി.എഫ്. സ്ഥാനാർഥി പത്മജ വേണുഗോപാലും ഇവിടെ നിന്നും മത്സരിച്ചിരുന്നു. കേവലം 946 വോട്ടിന്റെ കുറവിലാണ് സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞത്.
“തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!
ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!,” അദ്ദേഹം കുറിച്ചു.