സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോള്‍ കാമുകി റിയാ ചക്രവര്‍ത്തി സുശാന്ത് മരിക്കുന്നതിന് ആറ് ദിവസം മുമ്പ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ് വിട്ടു പോകാന്‍ കാരണമായത് സുശാന്ത് തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് റിയയുടെ അഭിഭാഷകന്‍. റിയ സുശാന്തിന്റെ കുടുംബവുമായി തെറ്റാനുണ്ടായ കാരണം സുശാന്തിന്റെ മൂത്ത സഹോദരി പ്രിയങ്കയാണെന്നും ഇയാള്‍ പറയുന്നു. റിയയ്‌ക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെ രൂക്ഷമായ ആരോപണങ്ങളാണ് അഭിഭാഷകന്‍ സതീഷ് മാനേ ഷിന്‍ഡേ നടത്തിയത്.
അതേസമയം നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് എത്തിയിരിക്കയാണ് . സുശാന്ത് മരിച്ച ദിവസം മറ്റൊരു യുവതി കൂടി ഫ്‌ളാറ്റിലുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സുശാന്ത് താമസിച്ചിരുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ സിസിടിവിയിലാണ് അജ്ഞാതയായ യുവതി തെളിഞ്ഞിരിക്കുന്നത്.
നടന്‍ മരിച്ച ദിവസത്തെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്ളാറ്റിലേക്ക് കയറുന്നത്.സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പൊലീസ് നിയന്ത്രണത്തിലായിരുന്നു കൂടാതെ അവിടേക്ക് ആര്‍ക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. അതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവര്‍ സംസാരിക്കുന്നതും കാണാം.
ദൃശ്യങ്ങള്‍ ഇതിനോടകം പലവിധ ചോദ്യങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. സുശാന്തിന്റെ കാമുകി റിയ ചക്രബോര്‍ത്തിയുടെ സഹോദരന്‍ ഷൗവിക്കിന്റെ കാമുകിയും മോഡലുമായ ജമീല കല്‍ക്കട്ടാവാലയാണ് ഈ അജ്ഞാത സ്ത്രീയെന്നാണ് വിവരം. സുശാന്തും രേഖയും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റിലും ജമീലയെക്കുറിച്ച് പരാമര്‍ശമുണ്ട്. സുശാന്തിന്റെ മാനേജര്‍ ദീപേഷ് സാവന്തുമായി ജമീല ദീര്‍ഘനേരം സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.ജൂണ്‍ 14നാണ് സുശാന്തിനെ ബാദ്രയിലുള്ള വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നടന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. സുശാന്തിന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്ത് വരികയും ബിഹാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
നിലവില്‍ കേസ് സിബിഐയുടെ പരിഗണനയിലാണ്. അതിനിടെ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടേണ്ട കാര്യമില്ലെന്ന് ബിഹാര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ സുശാന്തിന്റെ കാമുകി റിയ ചക്രബോര്‍ത്തി ഉള്‍പ്പെടെ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.വിഷാദ രോഗത്തിന് സുശാന്തിനെ ചികിത്സിച്ച മനോരോഗ വിദഗ്ദനെയും അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാര എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെയും അടുത്തതായി ചോദ്യം ചെയ്യും.