ശിവശങ്കറിന് പിന്നാലെ സർക്കാരിനും പണി കിട്ടി തുടങ്ങി ; സ്വര്‍ണക്കടത്ത് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവയ്ക്കപ്പെട്ടെന്നും ഇടതുമുന്നണിയും മുഖ്യമന്ത്രിയും ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു.

ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന് സഹായിച്ചെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ അദ്ദേഹം മറുപടി പറയണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പറഞ്ഞിരുന്നു.

Top