ഭീകരാക്രമണ ഭീഷണി:ആയുധധാരികളെ കണ്ടെന്ന്സ്കൂള്‍ വിദ്യാര്‍ഥികള്‍: മുംബൈയില്‍ ജാഗ്രതാനിര്‍ദേശം

മുംബൈ:ഉറാന്‍ നാവിക താവളത്തില്‍ സംശയകരമായ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടതിനെ തുടര്‍ന്ന് നാവികസേന അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആറു പേരടങ്ങിയ സംഘത്തെയാണ് കണ്ടത്. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

പ്രദേശത്ത് കറുത്തവേഷമിട്ട ആയുധധാരികളെ കണ്ടതായി രണ്ട് വിദ്യാര്‍ത്ഥികളാണ് പോലീസിനെ അറിയിച്ചത്. ഇതേതുടര്‍ന്ന് നാവിക-വ്യോമ സേനകള്‍ സ്ഥലത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സ്ഥലത്തെ സ്കളുകളിലും കോളജുകളിലും ഉള്‍പ്പെടെ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നാവികസേനയും തീവ്രവാദവിരുദ്ധസേനയും മറ്റു സുരക്ഷാ ഏജന്‍സികളും കനത്ത ജാഗ്രതയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈ തീരത്ത് നാവിക സേന കര്‍ശന പരിശോധന നടത്തുകയാണ്. റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഊര്‍ജിത പരിശോധന നടത്തുകയാണ്. ഉറാന്‍ നാവിക ആസ്ഥാനത്ത് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു. മുംബൈ പോലീസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.വ്യാഴാഴ്ച രാവിലെ 11 മണിയോടെ കറുത്ത വേഷം ധരിച്ച ആളുകളെ കണ്ടതായാണ് വിദ്യാര്‍ഥികള്‍ അറിയിച്ചത്.

മുംബൈ തുറമുഖത്തിനു സമീപമുള്ള നാവികസേനയുടെ ആയുധസംഭരണശാലക്കു സമീപം ആയുധധാരികളായ അഞ്ചോ ആറോ പേരടങ്ങിയ സംഘത്തെ കണ്ടതായാണ് അവര്‍ പൊലീസിനു നല്‍കിയ വിവരം. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും ഇതരഭാഷയാണ് സംസാരിച്ചിരുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഒ.എന്‍.ജി.സി, സ്കൂള്‍ എന്നീ വാക്കുകള്‍ ഇവര്‍ ഉച്ചരിക്കുന്നത് വ്യക്തമായതായും കുട്ടികള്‍ അറിയിച്ചു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ നാവികസേനയും തീവ്രവാദവിരുദ്ധസേനയും മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊലീസ്, മഹാരാഷ്ട്ര ആന്‍്റി ടെററര്‍ സ്ക്വാഡ്, നാവിക സേന എന്നിവര്‍ സംയുക്തമായി മുംബൈ തീരത്ത് പരിശോധന നടത്തുകയാണ്.ഉറാനിലെ നാവിക ആസ്ഥാനത്ത് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു. അതേസമയം, സംശയകരമായ ഒന്നും തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലന്നൊണ് ഇന്‍്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Top