കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ ദുരൂഹ അപകട മരണത്തില്‍ 24 ന്യൂസ് മേധാവിയായ പ്രമുഖ മാധ്യമപ്രവർത്തകന് പങ്കുണ്ടെന്നു വെളിപ്പെടുത്തല്‍. 24 ന്യൂസ് ചീഫ് സി. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ സിജിയാണ് ഇക്കാര്യം ‘എക്‌സ്‌ക്ലൂസീവ് ’ എന്ന ഓൺലൈൻ മീഡിയ വഴി പുറം ലോകത്തെ അറിയിച്ചത്.ഈ വാർത്ത പങ്കുവെച്ചു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും രംഗത്തെത്തിയിരിക്കയാണ് .
മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ ദുരൂഹ അപകട മരണത്തില്‍ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍ക്കു പങ്കുണ്ടെന്നു വെളിപ്പെടുത്തല്‍. 24 ന്യൂസ് ചീഫ് സി. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ സിജിയാണ് ഇക്കാര്യം ‘എക്‌സ്‌ക്ലൂസീവിനെ’ അറിയിച്ചത്. ഫ്രീലാൻസ് ജേണലിസ്റ്റാണ് സിജി.ശ്രീകണ്ഠന്‍ നായരുടെ മകന്‍ ശ്രീരാജും ഉണ്ണിക്കൃഷ്ണനും തന്നെ ഭീഷണിപ്പെടുത്തുന്നതായി എസ്.വി.പ്രദീപ് തന്നോടു ഫോണില്‍ പരാതിപ്പെട്ടിരുന്നതായി സിജി വെളിപ്പെടുത്തി.
24 ന്യൂസ് സംഘടിപ്പിച്ച ‘എ.ആര്‍.റഹ്മാന്‍ ഷോ’യുമായി ബന്ധപ്പെട്ടു എസ്.വി.പ്രദീപ് ഓണ്‍ലൈന്‍ ചാനലില്‍ കൊടുത്ത ചില വാര്‍ത്തകളെ തുടര്‍ന്നായിരുന്നു ഭീഷണി. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല തന്റെ അസ്തിത്വമെന്നും മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമെന്ന നിലയില്‍ എസ്.വി.പ്രദീപിന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാന്‍ അവസാന ശ്വാസം വരെ പോരാടുമെന്നു സിജി പറഞ്ഞു.
എത്ര ഭീഷണിയും പീഡനവുമുണ്ടായാലും പിന്മാറില്ലെന്നും സിജി വ്യക്തമാക്കി. എസ്.വി.പ്രദീപിന്റെ മരണത്തിനു 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍ മറുപടി പറയേണ്ടി വരും. എസ്.വി.പ്രദീപിന്റെ ദുരൂഹ മരണത്തെ കുറിച്ചു താന്‍ ഫെയ്‌സ്ബുക്കില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ ഭീഷണിയുണ്ടായെന്നും സിജി പറഞ്ഞു. പ്രദീപിനു നീതി ലഭിക്കുകയെന്നതാണു തന്റെ ലക്ഷ്യമെന്നും സിജി കൂട്ടിച്ചേര്‍ത്തു.പതിനേഴു വര്‍ഷമായി മാധ്യമ പ്രവര്‍ത്തകയാണു സിജി. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, കൈരളി ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നു തിരുവനന്തപുരം കാരക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണു പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ചു തെറിപ്പിച്ചായിരുന്നു അപകടം. ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം ചാനലുകളില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു പ്രദീപ്.
സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് :
കേരളത്തിൽ വിശ്വാസ്യതയുള്ള അപൂർവം മാധ്യമ പ്രവർത്തകരിൽ ഒരാളാണ് എക്സ്ക്ലൂസ്സിവ് ഡെയിലി എന്ന ഓൺലൈൻ നടത്തുന്ന കേരളാ കൗമുദിയുടെ പഴയ അസിസ്റ്റന്റ് എഡിറ്റർ ജഗദീഷ്‌ബാബു. അദ്ദേഹത്തോട് മറ്റൊരു മാധ്യമ പ്രവർത്തകയായ സിജി നടത്തിയ വെളിപ്പെടുത്തൽ കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പറഞ്ഞു വരുമ്പോൾ സിജിയും ഭർത്താവ് ഉണ്ണികൃഷ്ണനും പഴയ സഹപ്രവർത്തകർ കൂടിയാണ്.
എന്തെങ്കിലും അജണ്ട വെച്ചു കൊണ്ട് ആർക്കെങ്കിലും എതിരെ ആരോപണം ഉന്നയിക്കേണ്ട ആവശ്യം ഉള്ള ആളല്ല സിജി. അതിനാൽ തന്നെ ഇക്കാര്യം ഗൗരവമായി സർക്കാർ കാണണം. ഫ്ളവേഴ്സ് ടിവി നടത്തിയ എ. ആർ. റഹ്മാൻ ഷോയ്ക്കെതിരെ എസ്.വി പ്രദീപ് ആരോപണം ഉന്നയിച്ചിരുന്നു എന്നത് വാസ്തവമാണ്. അതേ തുടർന്ന് ഫ്ളവേഴ്സ് ടി.വിയിലെ ജീവനക്കാരൻ പ്രദീപിനെ ഭീഷണി പെടുത്തുകയും ചെയ്തിരുന്നു. കരമന പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് കേസ് ഉണ്ടായിട്ടുണ്ട്. പിന്നീട് ഇയാൾ മാപ്പ് എഴുതി കൊടുത്ത് കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഇത്രയും കാര്യങ്ങൾ വസ്തുതയാണ്. ഈ സാഹചര്യത്തിൽ സിജിയുടെ വെളിപ്പെടുത്തലിന് ഗൗരവം കൂടുതലാണ്. ചാനലിനെതിരെയും തലവനെതിരെയും അത്ര വെടിപ്പല്ലാത്ത കാര്യങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ വെളിപ്പെട്ട പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
………
ഇതോടൊപ്പം ഉള്ള ലിങ്ക് ഓപ്പൺ ആകാത്തതിനാൽ സ്ക്രീൻ ഷോട്ട് കമന്റിൽ ചേർക്കുന്നു.