മസാജ് ചെയ്യാൻ നിർബന്ധിച്ചു, സ്വകാര്യഭാഗങ്ങളിൽ തൊടാൻ നിർബന്ധിച്ചു..!! ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ കുറ്റസമ്മതം നടത്തി

ന്യൂ​ഡ​ൽ​ഹി: നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ അവസാനം സമ്മതിക്കുകയാണ്. പെൺകുട്ടിയെ കൊണ്ടു ശരീരം തടവിച്ചിട്ടുണ്ട് എന്നും രഹസ്യഭാഗങ്ങളിൽ തൊടാൻ നിർബ്ബന്ധിച്ചിരുന്നു എന്നും ചിന്മയാനന്ദ അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റുപറഞ്ഞു. നാണക്കേടു കൊണ്ടു കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുന്നില്ല എന്നും ചെയ്തുപോയ കാര്യങ്ങളിൽ കുറ്റബോധം തോന്നുന്നതായും ചിന്മയാനന്ദ വ്യക്തമാക്കി.

ചി​ന്മ​യാ​ന​ന്ദ് കു​റ്റം സ​മ്മ​തി​ച്ച​താ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്നു. തെ​ളി​വു​ക​ളാ​യി ന​ൽ​കി​യ വീ​ഡി​യോ​ക​ളി​ലെ ഉ​ള്ള​ട​ക്ക​വും ചി​ന്മ​യാ​ന​ന്ദ് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.  പെൺകുട്ടിയുടെ ആരോപണത്തിൽ സത്യമുണ്ടെന്നും താൻ പെൺകുട്ടിയുമായി അശ്ളീല സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നതായും ചിന്മയാനന്ദ് സമ്മതിച്ചതായി അന്വേഷണ സംഘം പറഞ്ഞു. മസാജ് ചെയ്യുമ്പോൾ അശ്ളീല കാര്യങ്ങൾ സംസാരിക്കുന്ന ചിന്മയാനന്ദ തന്റെ സ്വകാര്യ ഭാഗങ്ങളിൽ മസാജ് ചെയ്യാൻ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. ചെയ്തില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പറയുന്നുണ്ട്. ആശ്രമത്തിലെ അധികമാരും പ്രവേശിക്കാത്ത മുറിയിലായിരുന്നു പീഡനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താ​ൻ ചെ​യ്ത പ്ര​വൃത്തി​യി​ൽ കു​റ്റ​ബോ​ധ​മു​ണ്ടെ​ന്നും സ്വാ​മി ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു.”വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാം ത​ന്നെ സ​ത്യ​മാ​ണ്. നി​ഷേ​ധി​ക്കു​ന്നി​ല്ല. വി​ദ്യാ​ർ​ത്ഥി​നി​യോ​ട് തു​ട​ർ​ച്ച​യാ​യി അ​ശ്ലീ​ല സം​ഭാ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു’ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ നാ​ണ​ക്കേ​ടു​കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും സ്വാ​മി ചിന്മയാ​ന​ന്ദ് ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി​യെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ ന​വീ​ൻ അ​റോ​റ വ്യ​ക്ത​മാ​ക്കി.

മാ​ന​ഭം​ഗം പോ​ലെ​യു​ള്ള ക​ടു​ത്ത കു​റ്റം ചെ​യ്തി​ട്ടും അ​തി​ന്മേ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ അ​ഞ്ച് വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന പീ​ഡ​ന ക്കുറ്റ​ങ്ങ​ളാ​ണ് 72 വയസുകാരനായ ചി​ന്മ​യാ​ന​ന്ദി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഷാ​ജ​ഹാ​ൻ​പൂ​രി​ലെ സ്വാ​മി സു​ഖ്ദേ​വാ​ന​ന്ദ് ലോ ​കോ​ള​ജി​ലെ എ​ൽ​എ​ൽ​എം വി​ദ്യാ​ർ​ഥി​നിയുടെ ഫേ​സ്ബു​ക്കി​ലൂ​ടെയുള്ള വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ത​ന്‍റെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തി​നു ശേ​ഷം തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെ​ന്നും മു​റി​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ചി​ന്മ​യാ​ന​ന്ദി​നെ​തി​രേ തെ​ളി​വു​ക​ളാ​യി 43 വീ​ഡി​യോ​ക​ള​ട​ങ്ങി​യ പെ​ൻ​ഡ്രൈ​വ് പ​രാ​തി​ക്കാ​രി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി​യി​രു​ന്നു.

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രാ​തി ഉ​ന്ന​യി​ച്ച​ശേ​ഷം പ​രാ​തി​ക്കാ​രി​യെ കാ​ണാ​താ​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സു​പ്രീംകോ​ട​തി കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ പ​രാ​തി​ക്കാ​രി​യെ ക​ണ്ടെ​ത്തി​യ​താ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം രാ​ത്രി​യോ​ടെ കോ​ട​തി​യി​ലെ​ത്തി​ച്ച പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ. ഭാ​നു​മ​തി, എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Top