തന്നെ കുടുക്കിയത് മാധ്യമ പ്രവര്‍ത്തകര്‍; വീണ്ടും വെടി പൊട്ടിച്ച് തോക്ക് സ്വാമി; ഡിജിപിയെ കാണാന്‍ വന്ന ആള്‍ അകത്തായത് വിവരിക്കുന്നു

തോക്ക് സ്വാമി ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മകന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിജ ഡിജിപി ഓഫീസില്‍ സമരം നടത്താനെത്തിയപ്പോഴായിരുന്നു തോക്കുസ്വാമിയെ കുറിച്ച് കേരളം വീണ്ടും ഓര്‍മിക്കുന്നത്. അന്ന് ഡിജിപിയെ കാണാനെത്തിയ അദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ചില വെളിപ്പെടുത്തലുമായി സ്വാമി വീണ്ടും വെടി പൊട്ടിച്ചിരിക്കുകയാണ്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന മോശം അനുഭവങ്ങളെപ്പറ്റി തോക്കുസ്വാമി വെളിപ്പെടുത്തിയത്.

കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനെതിരേയാണ് ഹിമവല്‍ഭദ്രാനന്ദയുടെ ആദ്യ ആരോപണം. ഒരു മാധ്യമവും അതിലെ മാധ്യമപ്രവര്‍ത്തകയുമാണ് തന്നെ കൊള്ളരുതാത്തവനാക്കിയതെന്ന് സ്വാമി പറയുന്നു. എന്നെയും എന്റെ അമ്മയെയും ചേര്‍ത്ത് ഇത്തരത്തിലൊരു വാര്‍ത്ത കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ വരുന്നതായി തലേദിവസം തന്നെ എനിക്ക് ഒരു റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഇക്കാര്യവും ഞാന്‍ മാധ്യമപ്രവര്‍ത്തകയെ അറിയിച്ചു. ഒരു അമ്മയെയും മകനെയും പറ്റി ഇങ്ങനത്തെ ഒരു വാര്‍ത്ത വന്നാല്‍ എങ്ങനെ നമ്മള്‍ക്ക് ഈ ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ പറ്റുമെന്ന് മാധ്യമപ്രവര്‍ത്തകയോട് ഞാന്‍ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ ഈ വാക്കിനെ സെന്‍സേഷണലാക്കാന്‍ വേണ്ടിയിട്ട് അവര്‍ അവരുടെ വാര്‍ത്താ ഡെസ്‌കുമായി ഡിസ്‌കസ് ചെയ്തു. ഹിമവല്‍ ഭദ്രാനന്ദ ആത്മഹത്യാ ഭീഷണി മുഴക്കി തോക്കുമായി വീടിന്റെ മുന്നില്‍ നില്‍ക്കുന്നു എന്നാക്കിമാറ്റിയാണ് അവര്‍ വാര്‍ത്ത നല്കിയത്. ഇതുകേട്ട് പോലീസ് വന്നു. ഞാനും എന്റെ അമ്മയും എന്തു തെറ്റാണ് ചെയ്തതെന്ന് ഞാന്‍ പോലീസിനോടു ചോദിച്ചു. കുഴപ്പമില്ല, സേറ്റേഷനില്‍ വരൂ, നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എന്നുപറഞ്ഞ് അവര്‍ എന്നെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ പരിഹാരം ഉണ്ടാക്കിയത് 31 ദിവസം ജയിലില്‍ അടച്ചുകൊണ്ടായിരുന്നു. സിഐയെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്ന കള്ളക്കേസാണ് എനിക്കെതിരേ ചുമത്തിയത്.

മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെപ്പറ്റി ഹിമവല്‍ഭദ്രനാന്ദയുടെ പ്രതികരണം ഇങ്ങനെ: ഡിജിപി ഓഫീസിനുമുന്നില്‍ ഈ വിഷയം എന്താണെന്നറിയാന്‍ വേണ്ടി മനുവുമായി (മാധ്യമപ്രവര്‍ത്തകന്‍) സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അവിടെ സംഘര്‍ഷം ഉണ്ടാകുന്നു. മ്യൂസിയം സ്‌റ്റേഷിനെ എസ്‌ഐ സുനില്‍ ഓടി എന്റടുത്തു വന്നിട്ട് എന്താ ഇവിടെ എന്നു ചോദിച്ചു. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. എന്തിനാണ് ഇവിടെ വന്നതെന്നു ചോദിച്ചപ്പോള്‍ ഡിജിപിയെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. അപ്പോള്‍, ഇങ്ങുവാ എന്നു പറഞ്ഞിട്ട് എന്റെ കൈപിടിച്ച് വലിച്ചിട്ട് വണ്ടിയില്‍ കയറ്റി മ്യൂസിയം സ്‌റ്റേഷനിലിരുത്തി. പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ അവിടുന്നു നേരേ പൂജപ്പരയിലേക്കു കൊണ്ടുപോയി വൈകിട്ടുവരെ ഇരുത്തി. വീണ്ടും സ്‌റ്റേഷനില്‍ കൊണ്ടുവന്നു. 12 മണിക്ക് മജിസ്‌ട്രേറ്റിന്റെ അടുത്തെത്തിച്ചു. മൂന്നു മണിയായപ്പോള്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. എന്തിനാ ഈ കേസ് എന്നു ചോദിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. പിന്നെ പത്രം നോക്കിയപ്പോള്‍, കേസിന് കൂടുതല്‍ ബലം കിട്ടാന്‍ വേണ്ടിയാണ് തോക്കു സ്വാമിയെ പിടിച്ചതെന്ന് എഴുതിയിരിക്കുന്നു. സമൂഹത്തിനുവേണ്ടി ഇനിയും പ്രതികരിക്കുമെന്നും വിവാദസ്വാമി പറയുന്നു.

Top