ആലപ്പുഴ:ശിവഗിരി മുന്‍മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചു.ക്രൈംബ്രാഞ്ച് എഡിജിപി എസ്.ആനന്ദകൃഷ്ണൻ മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി കെ.മധുവിനാണ് അന്വേഷണ ചുമതല. പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരച്ചതാണെന്നായിരുന്നു നേരത്തേ കണ്ടത്തെിയത്. എന്നാല്‍ നീന്തലറിയാവുന്ന സ്വാമി എങ്ങനെയാണ് മുങ്ങിമരിച്ചതെന്ന കോടതിയുടെ സംശയം അന്വേഷണത്തിന് പ്രേരകമായിയെന്നും ചെന്നിത്തല പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പല കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. സഹോദരി ശാന്തകുമാരിയും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തനിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായെന്നും പറഞ്ഞെങ്കിലും അതെന്താണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ശാശ്വതീകാനന്ദയെ വെള്ളാപ്പള്ളി നിയോഗിച്ച വാടക കൊലയാളി പ്രിയൻ കൊലപ്പെടുത്തുകയായിയിരുന്നുവെന്നു ബിജു രമേശ് ആരോപിച്ചിരുന്നു. മരണത്തിന് തലേ ദിവസം തുഷാർ വെള്ളാപ്പള്ളി, സ്വാമിയെ കയ്യേറ്റം ചെയ്തെന്നും ഈ വിവരം പുറത്തറിയാതിരിക്കാനാണ് വാടകക്കൊലയാളിയും പ്രവീൺ വധക്കേസിൽ പ്രതിയുമായ പ്രിയനെക്കൊണ്ടു സ്വാമിയെ കൊലപ്പെടുത്തിയതെന്നും ബിജു ആരോപിച്ചിരുന്നു.
സ്വാമി ശാശ്വതീകാനന്ദയെ താനാണ് കൊലപ്പെടുത്തിയതെന്ന് പ്രിയൻ ഫോണിൽ തന്നോടു പറഞ്ഞതായും വെള്ളാപ്പള്ളി നടേശനു വേണ്ടിയാണ് കൊല നടത്തിയതെന്നും പ്രിയൻ സമ്മതിച്ചതായി ബിജു രമേശ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. കോളജ് നിയമനങ്ങളിലെ കോഴപ്പണം വെള്ളാപ്പള്ളി നടേശന്‍ കൈവശംവച്ചിരിക്കുന്നത് സംബന്ധിച്ചുളള തര്‍ക്കമാണ് ശാശ്വതീകാന്ദയുടെ കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായാണ് ബിജു രമേശിൻെറ മൊഴി.
2002 ജൂലൈയിലാണ് ആലുവയിലെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ സ്വാമിയുടെ ജഡം കാണപ്പെട്ടത്.