തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കഴിഞ്ഞ ദിവസം അയ്യപ്പഭക്ത സംഗമ വേദിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ എന്ന് പറഞ്ഞായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ട്രോള്‍.
സ്യുച്ചിട്ടാല് ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സ്യുച്ച് കത്തൂല മക്കളേ എന്ന് പറഞ്ഞു സന്ദീപാനന്ദഗിരി അമൃതാനന്ദമയിയെ പരിഹസിച്ചു. ഫേസ്ബുക്കിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രതികരണം.
”#മക്കളേ…..അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോ അക്വേറിയത്തിലെ മീനാക്കിയല്ലോ”- സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.
ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പ ഭക്ത സംഗമ വേദിയില്‍ അമൃതാനന്ദമയി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രസംഗം തുടങ്ങിയ അമൃതാനന്ദമയി പ്രസംഗത്തിലുടനീളം നടത്തിയ താരതമ്യങ്ങള്‍ ചിരിയ്ക്കാന്‍ വക നല്‍കുന്നതായിരുന്നു.
സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞുകൊണ്ടുള്ള പ്രസംഗം വലിയ ട്രോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.