ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രി! ഔദ്യോഗിക വസതിയിൽ കോണ്‍സൽ ജനറൽ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നു- സ്വപ്ന.സ്വർണ്ണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞുവെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഭരണപക്ഷം കുടുക്കിൽ ?എം ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുഎഇ കോൺസലേറ്റ് ജനറലുമായി സ്വകാര്യ കൂടിക്കാഴ്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചയിൽ കോൺസൽ ജനറലിൻ്റെ സെക്രട്ടറിയെന്ന നിലയിൽ താനും പങ്കെടുത്തി രുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കുന്നു.‌

ഇനി മുതൽ സർക്കാറിനെ സംബന്ധിച്ച കാര്യങ്ങൾക്ക് ശിവശങ്കറിനെ കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രി ആ കൂടിക്കാഴ്ചയിൽ വച്ച് അനൗദ്യേഗികമായി അറിയിച്ചു. പിന്നീട് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ശിവശങ്കർ തന്നെ വിളിക്കാൻ തുടങ്ങി. താനും ഔദ്യോഗിക ആവശ്യങ്ങൾക്ക് തിരിച്ച് വിളിച്ചിരുന്നു. അങ്ങനെ ഈ ബന്ധം വളർന്നുവെന്നും സ്വപ്ന ഇഡിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു എന്ന് ന്യുസ് 18 റിപ്പോർട്ട് ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1809 ാം നമ്പർ ലോക്കറും ഫെഡറൽ ബാങ്കിൽ എം.എസ്.എക്സ് സി 190 എന്ന നമ്പരിലുള്ള ലോക്കറുമുണ്ട്. എസ്.ബി.ഐയിലെ ലോക്കർ, ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലുമായി ചേർന്നാണ് എടുത്തിരിക്കുന്നത്. അതിൽ ഏകദേശം 100-120 പവൻ സ്വർണം ഉണ്ട്.

കൃത്യമായി എത്രയെന്ന് ഓർമ്മയില്ലെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന പറയുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റ് വേണുഗോപാൽ ശിവശങ്കറിൻ്റെയും ചാർട്ടേർഡ് അക്കൗണ്ടൻ്റാണ്. വേണുഗോപാലിനെ തനിക്ക് പരിചയപ്പെടുത്തിയതും സംയുക്തമായി ലോക്കർ എടുക്കാൻ നിർദ്ദേശിച്ചതും ശിവശങ്കർ ആണെന്ന് സ്വപ്ന നേരത്തെ അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു.

അതേസമയം സ്വപ്ന സുരേഷ് എൻപോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി പുറത്തുവന്നതോടെ സ്വർണ്ണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ഇപ്പോൾ അന്വേഷണ ഏജൻസിക്ക് വ്യക്തമായി കഴിഞ്ഞു. അന്ന് മുഖ്യമന്ത്രി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് എന്തിനാണെന്ന് എല്ലാവർക്കും മനസിലായെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹത്തിൻ്റെ ഓഫീസിന് രാജ്യദ്രോഹകേസിൽ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. ധാർമ്മികത ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവയ്ക്കണം. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സി.പി.എം കേന്ദ്രകമ്മിറ്റി മറുപടി പറയണം. സർക്കാരിനെതിരായ സമരം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കും. മുഖ്യമന്ത്രിയും സർക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Top