സ്വപ്‌ന ഐ.എസ് ഏജന്റ്; സ്വപ്‌നയ്ക്ക് ഐ.എസിന്റെ പരിശീലം ലഭിച്ചു; സ്വപ്‌നയുടെ യഥാർത്ഥ പേര് സ്വപ്‌നാ മുംതാസ് എന്ന്; സ്വപ്നയെ മതം മാറ്റിയത് ലവ് ജിഹാദിൽ കുടുക്കി; സ്വപ്നയെ മുസ്ലീമാക്കിയത് ഇവർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കുടുങ്ങിയ പ്രതികളെല്ലാവരും ഹൈന്ദവ സമുദായത്തിൽ നിന്നുള്ളവരായതോടെ, പ്രതികളെ മുസ്ലീം തീവ്രവാദികളാക്കാൻ സംഘപരിവാർ ഗ്രൂപ്പുകളിൽ കൊടുമ്പിരിക്കൊണ്ട പരിശ്രമം. കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ യഥാർത്ഥ പേര് സ്വപ്‌ന മുംതാസ് എന്നാണെന്നും, ഇവരെ ലവ് ജിഹാദിൽപ്പെടുത്തി കള്ളക്കടത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നുമുള്ള പ്രചാരണമാണ് സജീവമായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വപ്‌നയുടെ രണ്ടാം വിവാഹം ഒരു മുസ്ലീമുമായാണ് എന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംഘപരിവാർ അനൂകൂലികൾ നടത്തുന്നത്. നേരത്തെ സ്വർണ്ണക്കടത്ത് അടക്കമുള്ള കേസുകളിൽ പ്രതി ചേർക്കപ്പെടുന്നത് മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളുകളായിരുന്നു. ഈ സാഹചര്യത്തിൽ ഇവരിൽ തീവ്രവാദ ബന്ധം ആരോപിക്കുക എളുപ്പമായിരുന്നു. എന്നാൽ, ഇപ്പോൾ ഹിന്ദു സമുദായത്തിലെ ഒരു വിഭാഗം കൂട്ടത്തോടെ കേസിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് പുതിയ പ്രചാരണവുമായി സംഘപരിവാർ ഗ്രൂപ്പുകൾ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇതിനിടെയാണ് കേസിനെപ്പറ്റി സംഘപരിവാർ അനൂകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ പുതിയ പ്രചാരണം രംഗത്തിങ്ങിയത്. സ്വപ്‌ന സുരേഷിന്റെ യഥാർത്ഥ പേര് സ്വപ്‌ന മുംതാസ് എന്നാണെന്നും, ഇവർ ലവ് ജിഹാദിന്റെ ഇരയാണ് എന്നുമുള്ള പ്രചാരണമാണ് സംഘപരിവാർ ഗ്രൂപ്പുകൾ നടത്തുന്നത്. സ്വപ്‌നയുടെ രണ്ടാം വിവാഹം ലവ് ജിഹാദിന്റെ ഉദാഹരണമാണ് എന്ന വാദമാണ് ഈ സംഘം ഉയർത്തുന്നത്. അതുകൊണ്ടു തന്നെയാണ് സ്വർണ്ണക്കടത്തിനു പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നും ഇവർ വാദിക്കുന്നു.

യു.എ.ഇയിലായിരുന്ന സ്വപ്‌ന സുരേഷിനെ രണ്ടാമത് വിവാഹം ചെയ്തത് ഒരു മുസ്ലീം ആയിരുന്നുവെന്നാണ് പ്രചാരണം. ഈ മുസ്ലീമിന് ഐ.എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ലവ് ജിഹാദിലൂടെയാണ് ഇയാൾ സ്വപ്‌നയുമായി അടുപ്പം ഉണ്ടാക്കിയത്. ഇയാൾ സ്വപ്‌നയുടെ പേര് സ്വപ്‌ന മുംതാസ് എന്നാക്കി മാറ്റി. ഇയാൾക്കു സ്വപ്‌നയ്ക്കും ഐ.എസുമായി ബന്ധമുണ്ടെന്നും സംഘപരിവാർ അനൂകൂല്യ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നു.

എന്നാൽ, ഇതുവരെയും സംഘത്തിനുള്ള തീവ്രവാദ ബന്ധം സംബന്ധിച്ചു തെളിവുകൾ ഒന്നും എൻ.ഐ.എയ്ക്കു ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇത് മാത്രമല്ല സ്വപ്‌ന മുംതാസ് എന്ന പേര് സ്വപ്‌നയുടെ ഒരു രേഖകളിലും കാണാനുമില്ല.

Top