സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലെയും സ്ഥിരം സന്ദർശക.ക്ലിഫ് ഹൌസ് സന്ദർശനത്തെക്കുറിച്ച് എൻ ഐ എ അന്വേഷണം.

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാലു പേര്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് അന്‍വര്‍ ടി എം, ഹംസത്ത് അബ്ദുള്‍ സലാം, സാംജു ടി എം, ഹംജാദ് അലി എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.

അതേസമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലെയും സ്ഥിരം സന്ദർശക.കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം നാല് തവണ സ്വപ്ന ക്ലിഫ് ഹൌസിലെത്തി.സ്വപ്നയുടെ മൊബൈൽഫോൺ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.സ്വപ്നയുടെ ക്ലിഫ് ഹൌസ് സന്ദർശനത്തെക്കുറിച്ച് എൻ ഐ എ അന്വേഷണം തുടങ്ങിയെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് ദേശീയ അന്വഷണ ഏജൻസി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളാണ് എൻ ഐ എ ശേഖരിക്കുന്നത്. മുഖ്യമന്ത്രി തന്നെ ധാരണാ പത്രം ഒപ്പിട്ട ലൈഫ് പദ്ധതിയിലും ഇടനിലക്കാരിയായത് സ്വപ്നാ സുരേഷാണെന്ന തെളിവുകൾ പുറത്ത് വന്നത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് സ്വപ്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും നിരവധി തവണയെത്തിയതിന്റെ തെളിവുകൾ പുറത്തുവന്നത്. ജനം ടി വി ആണ് സ്വപ്നയുടെ ക്ലീഫ് ഹൌസ് സന്ദർശനവിവരം തെളിവു സഹിതം പുറത്തുകൊണ്ടുവന്നത്.സ്വപ്നയുടെ മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷനും ജിപിഎസ് ലൊക്കേഷനും പരിശോധിച്ചതോടെയാണ് ഇക്കാര്യം അന്വേഷണ സംഘത്തിന് വ്യക്തമായത് .സ്വപ്നയുടെ മൊബൈൽ നമ്പറിന്റെ ജിപിഎസ് ലൊക്കേഷൻ ലോഞ്ചിറ്റ്യൂഡും ക്ലിഫ് ഹൗസിന്റെ ലോഞ്ചിറ്റ്യൂഡും ഒരേ നമ്പറിൽ വന്നത് ജൂൺ മാസത്തിൽ മാത്രം നാല് തവണയാണ്
76.9535 എന്ന ലോഞ്ചിറ്റ്യൂഡ് ക്ലിഫ് ഹൗസിന്റേതായി ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.ഫോൺ രേഖകൾ പരിശോധിച്ചാൽ ഇതേ സ്ഥലത്ത് തന്നെയായിരുന്നു ജൂൺ മാസത്തിൽ നാല് തവണ സ്വപ്നയുടെ നമ്പർ ഉണ്ടായിരുന്നത് .സ്വപ്ന ക്ലിഫ് ഹൗസിലും സ്ഥിരം സന്ദർശകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്.

Top