മിഠായിക്കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ 18 കോടി !..കണ്ണു തള്ളി ആദായനികുതി വകുപ്പ്

വിജയവാഡ: 18 കോടിയുടെ നിക്ഷേപമുള്ള മിഠായി വില്‍പ്പനക്കാരന്‍ ആദായനികുതി വകുപ്പിന്‍റെ നിരീക്ഷണത്തില്‍. വിജയവാഡ സ്വദേശിയായ സി കിഷോര്‍ ലാലിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് 18 കോടിയുടെ നിക്ഷേപമുള്ളത്. ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണ വലയത്തിലായതോടെ വരുമാനത്തിന്‍റെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് വഴി നടന്നിട്ടുള്ള പണമിടപാടുകളും വകുപ്പ് പരിശോധിച്ചുവരികയാണ്. എവിടെ നിന്ന് എന്നറിയാതെ മിഠായിക്കച്ചവടക്കാന്‍ അമ്പരപ്പിലാണ്.താന്‍ കോടീശ്വരനായ വിവരം കിഷോര്‍ ലാല്‍ എന്ന 30വയസ്സുകാരന്‍ അറിയുന്നത് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുമ്പോഴാണ്.
വീടുകള്‍ തോറും നടന്ന് ചോക്ലേറ്റ് വില്‍പന നടത്തിയാണ് കിഷോര്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ്് കിഷോര്‍ പട്ടണത്തിലെ ശ്രീ രേണുകാ മാതാ മള്‍ട്ടിസ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയില്‍ അക്കൗണ്ട് തുറന്നിരുന്നു.അടുത്തിടെ കിഷോറിന് ആദായനികുതിവകുപ്പ് സമന്‍സ് നോട്ടീസ് അയച്ചു. ഏതാനും മാസങ്ങള്‍കൊണ്ട് താങ്കളുടെ അക്കൗണ്ടില്‍ 18,14,98,815 രൂപ നിക്ഷേപിക്കപ്പെട്ടിണ്ടുണ്ടെന്നും അത് സംശയാസ്പദമാണെന്നുമായിരുന്നു നോട്ടീസില്‍.നോട്ടീസ് ലഭിച്ചയുടനെ കിഷോര്‍ ആദായ നികുതിവകുപ്പിനെ സമീപിച്ചു. തന്റെ അക്കൗണ്ടില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അറിയില്ലെന്ന് കിഷോര്‍ ലാല്‍ അധികൃതരെ അറിയിച്ചു. സംഭവത്തില്‍ ബാങ്കിന് പങ്കുണ്ടോയെന്നാണ് ആദായനികുതിവകുപ്പിന്റെ സംശയം. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Top