ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കുമെന്ന് ശ്വേതാമേനോന്‍

ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്. മോഹന്‍ലാലില്‍ നിന്ന് അത് നിര്‍ലോഭം ലഭിക്കുമെന്ന് ശ്വേതാമേനോന്‍. അതില്‍ വലുപ്പച്ചെറുപ്പങ്ങളുമില്ല. പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ പുള്ളിക്കറിയാം. നമുക്കും ഇങ്ങിനെ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ, നടക്കില്ല. അതുകൊണ്ട് മോഹന്‍ലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

നന്നായിട്ട് ആഹാരം കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നയാളാണ് ലാല്‍. ഡയറ്റിംഗ് ഉള്ള ഒരാള്‍ക്ക് പോലും മോഹന്‍ലാലിന്റെ ലൊക്കേഷനില്‍ കഴിയാനൊക്കില്ല. ഷൂട്ടിംഗ് കഴിയുമ്പോഴേക്കും കുറഞ്ഞത് രണ്ട് മൂന്ന് കിലോയെങ്കിലും കൂടിയേക്കും. പരദേശിയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങും. പലതരം ആഹാരം ഉണ്ടാക്കും. എല്ലാം സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവരെ കൊണ്ട് കഴിപ്പിക്കും. കുക്കിംഗ് ഇല്ലെങ്കില്‍ പറഞ്ഞാമതി, നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ കുക്കിനെ കൊണ്ട് പറഞ്ഞ് ഉണ്ടാക്കി ലൊക്കേഷനില്‍ കൊണ്ടുവരുമെന്നും ശ്വേത ഒരഭിമുഖത്തില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലണ്ടനില്‍ ഏതൊക്കെ റസ്റ്ററന്റില്‍ നല്ല ആഹാരം കിട്ടുമെന്നും മോഹന്‍ലാലിനറിയാം. ആകാശഗോപുരത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടെയുള്ള പല റസ്റ്റോറന്റിലും പോയിരുന്നു. ഒരിക്കല്‍ തേങ്ങാ പാലൊഴിച്ച ചിക്കന്‍കറി ഉണ്ടാക്കി തന്നു, ലണ്ടനില്‍ വെച്ച്. ഇന്നും അതിന്റെ രുചി നാവിലൂറുന്നെന്ന് ശ്വേത ഓര്‍ത്തു. ഇത്രയൊക്കെ ഭക്ഷണം കഴിച്ച് തടിച്ചാലും ആ തടി വെച്ച് മോഹന്‍ലാല്‍ എന്തും ചെയ്യും എന്നും ശ്വേത പറയുന്നു.

Top