
കൊച്ചി:സീറോ മലബാർ സഭയിലെ കോടികളുടെ ഭൂമി കുംഭകോണം പുതിയ തലത്തിലേക്ക് .ചേരിതിരിഞ്ഞുള്ള പോരാട്ടം മറനീക്കി പുറത്തേക്ക് .മാര്‍ ആലഞ്ചേരിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ രംഗത്തിറങ്ങിയവര്‍ക്കെതിരെ ആഞ്ഞടിച്ച് ഫാ ജോഷി പുതുവ രംഗത്ത് വന്നു . മലബാര്‍ സഭ ഭൂമി ഇടപാടില്‍ കൂടുതല്‍ ആരോപണവുമായി അല്‍മായ സമിതിയും . ലിസി ചെയര്‍മാനും സഹായ മെത്രാനുമായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നടത്തിയ ഭൂമി ഇടപാടുകളില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് അല്‍മായ സമിതി ആരോപിക്കുന്നത്. സഭയുടെ 10 വര്‍ഷക്കാലത്തെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.
സഭ കോടിക്കണക്കിന് രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുന്പോള്‍ ലിസി ചെയര്‍മാനും സഹായമെത്രാനുമായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ നേതൃത്വത്തില്‍ 54 കോടി രൂപയുടെ ഭൂമി ഇടപാട് നടന്നു. ഇങ്ങനെ വാങ്ങിക്കൂട്ടിയ അഞ്ചേക്കര്‍ ഭൂമിയില്‍ 2 ഏക്കര്‍ പാടശേഖരമാണ്. വിപണി വിലയെക്കാള്‍ ഉയര്‍ന്ന വിലക്ക് ഈ സ്ഥലം വാങ്ങിക്കൂട്ടിയത് സഹായമെത്രാന്റെ അടുപ്പക്കാരനായ വ്യവസായിയെ സഹായിക്കാനാണെന്നും അല്‍മായ സമിതി ആരോപിക്കുന്നു. വരന്തപ്പള്ളി, കുണ്ടന്നൂര്‍, വട്ടപ്പറന്പ്, ചാത്തനാട് എന്നീ സ്ഥലങ്ങളില്‍ നടന്ന ഭൂമി ഇടപാടുകളിലും വലിയ സാന്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട്. സഭയുടെയും സഭയുടെ കീഴിലെ സ്ഥാപനങ്ങളുടെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ മുഴുവന്‍ ഭൂമി ഇടപാടുകളും അന്വേഷിക്കണമെന്നാണ് സമിതിയുടെ ആവശ്യം. സ്ഥലമിടപാടിന്റെ പണം കിട്ടാതെ വന്നപ്പോള്‍ ഫിനാന്‍സ് കൗണ്‍സില്‍ ഒരു ഉപ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇത് ചേര്‍ന്നില്ല. 2017 നവംബര്‍ 29-നു ചേര്‍ന്ന വൈദിക സമിതി ഫിനാന്‍സ് കൗണ്‍സിലിന്റെ തീരുമാനത്തിന് കാക്കാതെ അതിരൂപതയുടെ സാമ്ബത്തിക ഇടപാടിനെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കുകയായിരുന്നു-ഫാ. ജോഷി പുതുവ ആരോപിക്കുന്നു.
പണം ഇടപാടുകളില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് അറിഞ്ഞുകൊണ്ടല്ലെന്ന് അദ്ദേഹം അന്വേഷണ സമിതിക്ക് എഴുതി നല്‍കിയിട്ടുണ്ട്. സമിതിയുടെ ഏതാനും ചോദ്യങ്ങളും മറുപടികളും ചുവടെ: ചോദ്യം: കൂടുതലായി വായ്പയെടുത്ത പണം എന്തിനായി ഉപയോഗിച്ചുധ/ആീഹറപ ഉത്തരം: ആകെ വായ്പയെടുത്തത് 57,44,75,310 രൂപ. അഡ്വാന്‍സ് കൊടുത്തത് നാലു കോടി പതിനായിരം. ആകെ ഫണ്ട് 61,44,85,310 രൂപ. മറ്റൂരിലെ സ്ഥലത്തിന് കൊടുത്തത് 59,90,32,501രൂപ. ബാക്കി തുകയായ 1,54,52,809 രൂപ അതിരൂപതയിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. പള്ളിവക സ്ഥലം ഭൂ പരിഷ്കരണത്തിന്റെ പരിധിയില്‍ വരില്ലെന്നും മറുപടിയുണ്ട്. ഇതോടെ സീറോ മലബാര്‍ സഭയിലെ പ്രശ്നങ്ങള്‍ അന്ത്യമില്ലാതെ തുടരുകയാണ്.
അതിനിടെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് വിവിധ ഇടവകകളില്‍ പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്.താന്‍ അധികാര വടംവലിക്കിരയായതായി എറണാകുളം-അങ്കമാലി അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവയും ആരോപിച്ചതോടെ സീറോ മലബാര്‍ സഭയിലെ ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നീക്കവും പാളുന്നു. ഭിന്നതയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.സ്ഥലമിടപാട് അന്വേഷിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിനു മറുപടിയായി നല്‍കിയ കുറിപ്പിലാണ് ജോഷി പുതുവയുടെ പരാമര്‍ശങ്ങളുള്ളത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആര്‍ച്ച് ബിഷപ്പായതിന് ശേഷം സഭയുടെ ഇടപാടുകളില്‍ സുതാര്യതകൈവന്നുവെന്നും പലരുടെയും ക്രമക്കേട് കണ്ടെത്തിയെന്നുമാണ് സഭ വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ സമിതി നേതാക്കള്‍ പറയുന്നത്. ഇത്തരത്തില്‍ സ്ഥാനം നഷ്ടപ്പെട്ടവരുടെ ഗൂഡാലോചനയുടെ ഭാഗമാണ് കര്‍ദിനാളിനെതിരെ ഒരു വിഭാഗം വൈദികരടക്കം രംഗത്തെത്തിയിരിക്കുന്നത്.