കൊച്ചി:സീറോ മലബാർ സഭയിലെ കുർബാന തർക്കം തീർന്നു .വിമതർ മുട്ടുമടക്കി .രണ്ടുവര്‍ഷമായി കത്തോലിക്കാ സഭയെ നാണക്കേടിന്റെ പടുകുഴിയിൽ എത്തിച്ച വിമത വിഭാഗം ഒടുവിൽ മുട്ട് മടക്കി .മുട്ട് മടക്കി ഇല്ലായെങ്കിൽ സഭയിൽ നിന്നും പുറത്താകും എന്ന സത്യം തിരിച്ചറിഞ്ഞതോടെ ആണ് ഇപ്പോഴത്തെ പിൻവലിയൽ . എറണാകുളം -അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അങ്ങനെ സമവായത്തിലേക്ക് എത്തിയിരിക്കുകയാണ് . വത്തിക്കാൻ പ്രതിനിധിയുമായുള്ള ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്.
ചര്‍ച്ചയിലെ അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി. ഡിസംബർ 24 നാണ് പള്ളി തുറക്കുക. തിരുപ്പിറവി ചടങ്ങിൽ മാത്രം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായി. ബിഷപ് ബോസ്കോ പുത്തൂരാണ് ഏകീകൃത കുർബാന ചൊല്ലുക. ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.കഴിഞ്ഞ വര്‍ഷം ക്രിസ്മസ് കാലത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബസിലിക്ക അടച്ചിട്ടിരിക്കുകയായിരുന്നു.
മറ്റു പള്ളികളിൽ വർഷത്തിലൊരിക്കൽ സിനഡ് കുർബാന അർപ്പിക്കും.മലയാറ്റൂരിൽ മറ്റ് രൂപതകളിൽ നിന്ന് എത്തുന്നവർക്ക് സിനഡ് കുർബാന അർപ്പിക്കാം.മുൻകൂട്ടി ബുക്ക് ചെയ്താൽ സൗകര്യമൊരുക്കും.മൈനർ സെമിനാരികളിൽ മാസത്തിൽ ഒരിക്കൽ ഏകീകൃത കുർബാന ചൊല്ലും. എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ട് വർഷം നീണ്ട തർക്കത്തിന് ആണ് ഇപ്പോള്‍ സമവായിരിക്കുന്നത്.മൈനര്‍ സെമിനാരിയിലും സന്യാസ ഭവനങ്ങളിലും ഏകീകൃത കുര്‍ബാന നടപ്പാക്കും തുടങ്ങിയ ധാരണകളിലാണ് സമവായത്തില്‍ എത്തിയത്
അതേസമയം എറണാകുളത്ത് ക്രിസ്മസിന് ഏകീകൃത കുര്‍ബാന നടപ്പാക്കുമെന്ന വാര്‍ത്ത ഭാവനസൃഷ്ടിയെന്ന് അതിരൂപത സംഘടനകള്‍ അറിയിച്ചു . ക്രിസ്മസ് ദിനത്തില്‍ സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ അതിരൂപത പ്രതിനിധികള്‍ വത്തിക്കാന്‍ പ്രതിനിധി സിറില്‍ വാസിലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, പോന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലും വൈദീകരുടെയും അല്‍മായ നേതൃത്വത്തിന്റെയും വിവിധ കമ്മിറ്റികളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും വിവിധ വര്‍ത്താ ചാനലുകളില്‍ തീരുമാനത്തില്‍ എത്തി ചേര്‍ന്നു എന്ന രീതിയില്‍ വരുന്ന പല കാര്യങ്ങളും ഭാവനാസ്രഷ്ടികള്‍ മാത്രമാണെന്നും. ഇന്ന് വൈകീട്ട് ചര്‍ച്ചയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നും അതിരൂപത സംരക്ഷി സമിതിയും അല്‍മായ മുന്നേറ്റവും അഡ്‌ഹോക് കമ്മിറ്റിയും സംയുക്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.