കോഴിക്കോട്: ലോ അക്കാദമി വിഷയത്തില്‍ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി ഇടതുസഹയാത്രകന്‍ ടി പത്മനാഭന്‍. ജെ.എന്‍.യുവും, ഹൈദരാബാദ് യൂണിവേഴ്സിറ്റിയും കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമി കാണുന്നില്ലെന്ന് ടി പത്മനാഭന്‍ പറഞ്ഞു. ആരെങ്കിലും മരിച്ചാലേ ലോ അക്കാദമിയിലെ പ്രശ്നം കാണുകയുള്ളൂ എന്നാണോ മനോഭാവമെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം എ ബേബിയുമായുള്ള സംവാദത്തിനിടെയാണ് ടി പത്മനാഭന്റെ വിമര്‍ശനം. താന്‍ പുരോഗന കലാസാഹിത്യ സംഘത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ വിഷം കഴിക്കുമെന്നും ടി പത്മനാഭന്‍
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സാഹിത്യകാരനാണ് ടി പദ്മനാഭന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ കേരളം പിണറായിക്കൊപ്പം എന്ന ടാഗ് ലൈനില്‍ സംഘടിപ്പിച്ച വിജയപഥം ഉദ്ഘാടനം ചെയ്തത് ടി പദ്മനാഭനായിരുന്നു. ഈ പരിപാടിയില്‍ വച്ച് പിണറായി വിജയന്‍ നാളത്തെ മുഖ്യമന്ത്രിയാണെന്നും, തന്റെ മനസില്‍ എകെജിക്കും ഇഎംഎസിനുമപ്പുറം പി.കൃഷ്ണപ്പിള്ള കഴിഞ്ഞാല്‍ അടുത്തതായി തന്റെ മനസ്സില്‍ ഉന്നത സ്ഥാനം പിണറായി വിജയനാണെന്ന് ടി പദ്മനാഭന്‍ പറഞ്ഞിരുന്നു. പള്ളിക്കുന്നിലെ ടി പദ്മനാഭന്റെ വീട്ടിലെത്തി ആശിര്‍വാദം സ്വീകരിച്ചാണ് പിണറായി വിജയന്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
എംടി വാസുദേവന്‍ നായരെയും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ടി പദ്മനാഭന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. താന്‍ പറഞ്ഞ അത്രയൊന്നും എംടി നരേന്ദ്രമോദിക്ക് എതിരെ പറഞ്ഞിട്ടില്ലെന്ന് ടി പത്മനാഭന്‍ അവകാശപ്പെട്ടു. എംടി യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ വിരുദ്ധനല്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞതാണ് സത്യം. പേരൂര്‍ക്കടയിലായാലും തിരൂരിലായാലും ട്രസ്റ്റുകളെ പേടിക്കണമെന്നും ടി പദ്മനാഭന്‍ പറഞ്ഞു.