ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ,ടി പത്മനാഭന്‍

ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍. കോണ്‍ഗ്രസിന്‍റെ പരാജയകാരണം കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്നും ടി പത്മനാഭന്‍ പറയുന്നു.

അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച്‌ തൂങ്ങിയതാണ് തോല്‍വികള്‍ക്ക് പിന്നാലെയുള്ള തോല്‍വികള്‍ക്ക് കാരണമെന്നും ടി പത്മനാഭന്‍ പരിഹസിച്ചു. എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എം എം ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ വേദിയിലിരിക്കെയാണ് വിമര്‍ശനം. പോള്‍ പി മാണി ലൈബ്രറിയുടെയും സബര്‍മതി പഠനഗവേഷണകേന്ദ്രത്തിന്‍റെയും ഉദ്ഘാടനമായിരുന്നു വേദി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേഠിയില്‍ സ്ഥിരമായി ജയിക്കുമെന്ന് രാഹുല്‍ ധരിച്ചു. ഒടുവില്‍ സ്മൃതി ഇറാനി അവിടെ ജയിച്ച്‌, രാഹുലിന് വയനാട്ടിലേക്ക് വരേണ്ടി വന്നു. റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി വദ്ര വരാത്ത കുറവേ കോണ്‍ഗ്രസിനുള്ളൂ – ടി പത്മനാഭന്‍ രൂക്ഷമായി പരിഹസിച്ചു.

Top