ഗാന്ധികുടുംബം സാമ്പത്തിക ക്രമക്കേടിൽ കുടുങ്ങും? ഗാന്ധി കുടുംബത്തിന്റെ പണമിടപാട് അന്വേഷിക്കുന്നു! ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ.ട്രസ്റ്റുകളിലുള്ള സോണിയയും രാഹുലും പ്രിയങ്കയും കുരുങ്ങും ?

ന്യുഡൽഹി:ഗാന്ധി കുടുംബത്തിനെ നിയമവിരുദ്ധമായ ട്രസ്റ്റുകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും പൂട്ടാൻറുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാട് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുകയാണ് . ട്രസ്റ്റുകള്‍ നടത്തിയ ഇടപാടുകളും വിദേശത്ത് നിന്ന് ട്രസ്റ്റുകള്‍ക്ക് എത്തിയ പണവും സംബന്ധിച്ചാണ് അന്വേഷണം. വിവിധ വകുപ്പുകളാണ് ഈ കേസുകള്‍ അന്വേഷിക്കുക. അന്വേഷണം ഏകോപിപ്പിക്കാന്‍ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടുത്തിടെ ഒട്ടേറെ പ്രമുഖര്‍ കുടുങ്ങിയ കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് ഗാന്ധി കുടുംബത്തിന്റെ ട്രസ്റ്റുകള്‍ക്കെതിരെയുമുള്ളത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരാണ് ഇതിന്റെ ഭാരവാഹികള്‍.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ ട്രസ്റ്റുകള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ട്രസ്റ്റ് നികുതി നിയമം ലംഘിച്ചോ, വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചോ എന്നാണ് അന്വേഷിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, ആദായ നികുതി നിയമം, വിദേശത്ത് സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമം എന്നിവയുടെ ലംഘനം നടന്നോ എന്നാണ് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ഈ അന്വേഷണം ഏകോപിപ്പിക്കുന്നതിനാണ് മന്ത്രാലയതല സമിതിയെ അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റിന്റെ സ്‌പെഷ്യല്‍ ഡയറക്ടറാണ് മന്ത്രാലയ സമിതിയുടെ അധ്യക്ഷന്‍. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിലെ പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് വക മാറ്റി നല്‍കിയെന്ന് കഴിഞ്ഞദിവസം ബിജെപി ആരോപിച്ചിരുന്നു.ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനാണ് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി. ഇതിലെ പണം യുപിഎ ഭരണകാലത്ത് രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സാരഥികളില്‍ ഗാന്ധി കുടുംബത്തിലെ മൂന്ന് പ്രമുഖരുമുണ്ട്.

സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിങ്, പി ചിദംബരം എന്നിവരാണ് മറ്റ് അംഗങ്ങള്‍. അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ കുറ്റകരമായ പ്രവര്‍ത്തനം കണ്ടാല്‍ ഇവരെല്ലാം കുടുങ്ങും.രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ മറ്റു ചില ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. 1991ല്‍ ബജറ്റ് അവതരിപ്പിച്ച അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിങ് രാജീവ് ഗാന്ധി ഫൗണ്ടേഷന് 100 കോടി രൂപ അനുവദിച്ചുവെന്നാണ് ആരോപണം. ബിജെപി നേതാക്കള്‍ ഈ വിഷയം മുഖ്യ ആയുധമാക്കിയിട്ടുണ്ട്.

ബജറ്റ് രേഖയിലെ 16ാം പേജിലുള്ള 57ാം പാരഗ്രാഫ് ആണ് ബിജെപി എടുത്തു പറയുന്നത്. അഞ്ചു വര്‍ഷത്തേക്ക് 100 കോടി രൂപയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന് അന്ന് അനുവദിച്ചത്. ഓരോ വര്‍ഷവും 20 കോടി എന്ന നിലയിലായിരുന്നു ഇത്. ഇക്കാര്യവു അന്വേഷണ പരിധിയില്‍ വരും. ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷ ഭരിതമായ വേളയില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ ബിജെപി രംഗത്തുവന്നിരുന്നു. ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന സ്വീകരിച്ചുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിന്റെ രേഖയും ബിജെപി പുറത്തുവിട്ടിരുന്നു.An inter-ministerial team has been set up by the government to coordinate probe into the alleged violation of various laws like money laundering and foreign contributions by three Nehru-Gandhi family linked trusts, including the Rajiv Gandhi Foundation

Top