സോണിയാ കോണ്‍ഗ്രസ് അധ്യക്ഷ!!!കോൺഗ്രസിൽ വീണ്ടും പിളർപ്പിന് സാധ്യത.കോൺഗസ് തകർച്ച പൂർണ്ണമായി.അധികാരം കൈവിടാൻ നെഹ്രുകുടുംബം തയ്യാറല്ല.

ന്യുഡൽഹി: അധികാരം കൈവിടാൻ സോണിയ ഗാന്ധിയും നെഹ്രുകുടുംബവും തയ്യാറല്ല .രണ്ടുമാസത്തെ നാടകത്തിനുശേഷം കോൺഗ്രസ് പാർട്ടിയുടെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തു.കോൺഗ്രസ് അധികാരം നെഹ്രുകുടുംബത്തിനു പുറത്തേക്ക് പോകാതിരിക്കാനുള്ള നാടകത്തിന്റെ അവസാനഭാഗമാണ് ഇന്ന് നടന്നതെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.ഇന്നുകൂടിയ വർക്കിങ് കമ്മറ്റി അതിനുള്ള ചരടുവലികൾ നടത്തി എന്നുമാണ് വിമതരുടെ പ്രചാരണം .വർക്കിങ് കമ്മറ്റി രാഹുലിന്റെ രാജി കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിക്കുകയും ഇടക്കാല പ്രസിഡന്റായി സോണിയായേ തിരഞ്ഞെടുക്കുകയുമായിരുന്നു .സോണിയ ഗാന്ധിയുടെ വരവ് കോൺഗ്രസിൽ വീണ്ടും പിളർപ്പിന് സാധ്യത ഉണ്ടെന്നും സൂചനയുണ്ട്

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്. ഇന്നുചേർന്ന പ്രവർത്തക സമിതിയിൽ മൂന്ന് പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധി അധ്യക്ഷൻ ആകണമെന്നതാണ് ആദ്യ പ്രമേയം. രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാം പ്രമേയം. സോണിയയെ അധ്യക്ഷയാക്കാൻ അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു അവസാനത്തെ പ്രമേയം.

അതേസമയം, പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താത്തതില്‍ പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍ ക്ഷുഭിതനായ രാഹുല്‍, യോഗത്തിനിടയിൽ നിന്നും മടങ്ങി പോവുകയും ചെയ്തു. നെഹ്റു കുടുംബത്തില്‍ നിന്നും ആരും എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലേയന്ന് രാഹുല്‍ യോഗത്തില്‍ ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. യോഗത്തിനിടെ രാഹുല്‍ ഗാന്ധി ക്ഷുഭിതനായ മടങ്ങി പോയി.

Top