അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്; ഭര്‍ത്താവിനെതിരെ വീട്ടമ്മയുടെ കുറിപ്പ്! ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ അമ്മയുടെയുടെയും മകളുടെയും മരണത്തില്‍ വൻ വഴിത്തിരിവ്.ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപണം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സ്ത്രീധനത്തിന്റെ പേരില്‍ ചന്ദ്രനും ബന്ധുക്കളും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ചന്ദ്രന്‍, അമ്മ, അമ്മയുടെ സഹോദരി എന്നിവരെ കസ്റ്റഡിയിലെടുത്തു.ചന്ദ്രന്റെ ഭാര്യ ലേഖ(40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ വീടിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈഷ്ണവി തത്ക്ഷണം മരിച്ചു. ലേഖ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

എ​ന്റെയും മോളുവിന്റെയും മരണകാരണം ചന്ദ്രനും, കശിയും,കൃഷ്ണമ്മയുമാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മന്ത്രവാദം ഉള്‍പ്പെടെ ഈ വീട്ടില്‍ നടത്തിയിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് കുറിപ്പ് ഒട്ടിച്ചിരുന്നത്. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും ചന്ദ്രന്റെ സഹോദരിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയി.ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുന്‍പായാണ് പിന്മാറിയത്. ഭൂമി വില്‍പന തകിടം മറിച്ചതില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയ്ക്കും മകള്‍ക്കും സംശയമുണ്ടായിരുന്നെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Top