തമിഴ്‌നാട്ടില്‍ ബി.ജെ.പി ദുര്‍ബലം; രജനീകാന്തിനെ വീണ്ടും സ്വാഗതം ചെയ്ത് അമിത് ഷാ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നുവെന്ന ശക്തമായി സൂചനകള്‍ നല്‍കുന്ന രാജനീകാന്തിനെ വീണ്ടും ക്ഷണിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എല്ലാ നല്ല മനുഷ്യരേയും ഞങ്ങള്‍ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു. തീരുമാനം എടുക്കേണ്ടത് രജനീകാന്ത് ജിയാണ്, അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടി തമിഴ്‌നാട്ടില്‍ ദുര്‍ബലമാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളിലെത്തിക്കാനും അങ്ങനെ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുവാനും ഞങ്ങള്‍ ശ്രമിക്കുമെന്നും അമിത് ഷാ പറഞ്ഞു.

തമിഴ് ജനതയുടെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിന് പാര്‍ട്ടിയില്‍ യോജിച്ച തന്നെ സ്ഥാനം നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ പ്രസ്താവിച്ചിരുന്നു. രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹം ഇപ്പോള്‍ ബി.ജെ.പിയെക്കുറിച്ച് ചിന്തിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് അനുയോജ്യമായ സ്ഥാനം ഉണ്ടായിരിക്കും ഗഡ്കരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനുയോജ്യമായ സ്ഥാനം ഏതാണെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് രജനീകാന്തിന് രാഷ്ട്രീയത്തിലേക്ക് വമ്പിച്ച കടന്നുവരവിന് കളമൊരുക്കാനാണോ ബി.ജെ.പി ഒരുങ്ങുന്നത് എന്നുമുള്ള ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു ഗഡ്കരിയുടെ ഉത്തരം.

Top