കിംഗ് ഖാനോടൊപ്പം ഹിന്ദി പാട്ടിന് ചുവടുവെച്ച് ഹില്ലരി; സോഷ്യല്‍ മീഡിയയില്‍ വൈറലായി നൃത്തം, വീഡിയോ കാണാം

ഡല്‍ഹി: അംബാനിയുടെ മകളുടെ വിവാഹ വിശേഷങ്ങളാണ് എല്ലായിടത്തും. ബോളിവുഡ് താരങ്ങള്‍ മാത്രമല്ല ലോക ശ്രദ്ധ നേടിയ സമ്പന്നര്‍, ദളപതി രജനികാന്ത്, പോപ് ഗായിക ബിയോണ്‍സ് തുടങ്ങി നിരവധി പ്രമുഖരാണ് വിവാഹത്തിനായി രാജസ്ഥാനിലെ ഉദയ്പൂരിലെത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഹില്ലരിയുടെ നൃത്ത വീഡിയോയും.

മുന്‍ യുഎസ് പ്രഥമ വനിത ഹില്ലരി ക്ലിന്റണിന്റെ ഡാന്‍സാണ്. ഇഷയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് ഹില്ലരി ഉദയ്പൂരില്‍ എത്തിയത്. വിവാഹ ആഘോഷങ്ങളിലെ സജീവ സാന്നിധ്യമാണ് ഹില്ലരി. ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് ബോളിവുഡിലെ സൂപ്പര്‍ ഡാന്‍സ് നമ്പറുകള്‍ക്കൊപ്പം ചുവടുവെക്കുകയാണ് ഹില്ലരി. ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനൊപ്പമാണ് ഹില്ലരിയുടെ ഡാന്‍സ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഹില്ലരി ഡാന്‍സ്.
ലെറ്റ്സ് നാച്ചോ, അബി തോ പാര്‍ട്ടി ശുരു ഹുയ് ഹേ, തൂനെ മാരി എന്‍ട്രി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പമാണ് ഹില്ലരി ചുവടുവെക്കുന്നത്. കൂടാതെ മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും വേദിയെ ആവേശത്തിലാക്കി. വിവാഹത്തിനായി ഇന്ത്യയില്‍ എത്തിയ ക്ലിന്റണ്‍ റിലയന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജ്യത്തിലെ പരമ്പരാഗത കലാരൂപങ്ങളെക്കുറിച്ചുള്ള സ്വദേശ് ബസാറും സന്ദര്‍ശിച്ചു. ഇഷയും അമ്മ നിത അംബാനിയും ഹില്ലരിക്കൊപ്പമുണ്ടായിരുന്നു.

Latest
Widgets Magazine