ജിയോയുടെ ഉദയം കുടുംബ വഴക്കില്‍; സര്‍വ്വതും പിടിച്ചടക്കി മുകേഷ് അംബാനി; രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഡിജിറ്റലാകുന്ന ജനതയെ മുന്നില്‍ കണ്ട്

ജിയോ കമ്പനിയുടെ ഉത്ഭവം പെട്ടെന്ന് ഒരുനാള്‍ സംഭവിച്ചതല്ല. അംബാനി കുടുംബത്തിലെ തര്‍ക്കങ്ങളില്‍ നിന്നുമാണ് യഥാര്‍ത്ഥത്തില്‍ ജിയോയുടെ ഉദയം. റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനി മരണപ്പെട്ടതിന് ശേഷം ഉടലെടുത്ത തര്‍ക്കമാണ് റിലയന്‍സിനെ രണ്ടാക്കി മാറ്റിയത്. അനില്‍ അംബാനിക്ക് ടെലകോം, ഊര്‍ജ്ജം വിനോദം, സാമ്പത്തിക സേവനങ്ങള്‍ എന്നിവയുടെ ചുമതലയും മുകേഷ് അംബാനിക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഐപിസിഎല്ലിന്റെയും ചുമതല ലഭിച്ചു.

യഥാര്‍ഥത്തില്‍ റിലയന്‍സ് മൊബൈലുകളുടെ 2000ലുണ്ടായ വിപ്ലവത്തിന്റെ പിന്നിലുണ്ടായിരുന്നത് മുകേഷ് അംബാനിയായിരുന്നു. സാധാരണക്കാരുടെ കൈയ്യില്‍ മൊബൈലെത്തിച്ചത് റിലയന്‍സിന്റെ ആ 500 രൂപ മൊബൈല്‍ വിപ്ലവമായിരുന്നു. ഡയറക്ടര്‍ ബോര്‍ഡില്‍ പോലുമില്ലാതിരുന്ന അനില്‍ അംബാനിയുടെ കൈവശം ടെലികോം എത്തിയതോടെ മുകേഷ് അംബാനി ആ രംഗം ഉപേക്ഷിച്ചു (ഇത്തരമൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥ ഉണ്ടായിരുന്നത്രെ). 2010ല്‍ ആ വ്യവസ്ഥയുടെ കാലപരിധി അവസാനിച്ചു. ഇന്‍ഫോടെല്ലിന്റെ 95 ശതമാനം നിയന്ത്രണം മുകേഷ് അംബാനി ഏറ്റെടുത്തു. 4800 കോടിരൂപയ്ക്ക് 4 ജി സ്‌പെക്ട്രം ലേലം അംബാനി നേടി. ജിയോ എന്ന നാമകരണം ചെയ്തപ്പെട്ട പദ്ധതിക്കായി ഫൈബര്‍ ഒപ്ടിക് നെറ്റ്‌വര്‍ക്കുകള്‍ രാജ്യമൊട്ടാകെ വിരിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൈനയ്ക്കുശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള രാജ്യമാണ് നമ്മുടേത്. മൊബൈല്‍ ടെക്‌നോളജിയുടെ വളര്‍ച്ച മനസിലാക്കി. വിത്തുപാകിയതിന്റെ ഫലമായി രൂപം കൊണ്ട ഒരു വന്‍ വൃക്ഷമാണ്. ബ്രിട്ടീഷ് ടെലകോം, ഡച്ച് ടെലകോം, മിലികോം, എംടിഎസ്, ഓറഞ്ച്, റോഗേഴള്‌സ്, ടെലിയസോനെര, ടിം എന്നീ കമ്പനികളാണ് ജിയോയ്ക്ക് ഒപ്പമുള്ളത്. 80 ഓളം രാജ്യങ്ങളില്‍ ഏകദേശം ഒരു ബില്യണ്‍ ഉപഭോക്താക്കളുണ്ട് ഈ സഖ്യത്തിന്.

രണ്ടു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ജിയോയ്ക്കായുള്ള നിക്ഷേപം. രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളിലും 90,000 എകോ ഫ്രണ്ട്‌ലി ടവറുകളും ഏകദേശം 250000 കിലോമീറ്റര്‍ ഫൈബര്‍ ഒപ്ടിക്‌സ് കേബിളുമെന്ന അടിത്തറയിലാണ് ജിയോയുടെ നില്‍പ്പ്. നിലവിലെ 2ജി, 3ജി നെറ്റ്‌വര്‍ക്കുകളില്‍ നിന്നാണ് മറ്റുള്ള സേവനദാതാക്കള്‍ 4ജി ലഭ്യമാക്കുന്നതെന്നതും നിലവിലെ കേബിളുകള്‍ 5 ജിയിലേക്കാന്‍ കോടികള്‍ ചിലവഴിക്കേണ്ടി വരുമെന്നതും 5 ജിയിലേക്കുള്ള ജിയോയുടെ വഴി സുഗമമാക്കുന്നു.

ഏതായാലും പെട്ടെന്നുള്ള വരുമാനം മുകേഷ് അംബാനിയെ ബാധിക്കുന്നതേയില്ല. ഭാവിയിലേക്കുള്ള അംബാനിയുടെ പന്തയത്തുക മാത്രമാണ് രണ്ടു ലക്ഷം കോടി രൂപ. 2021 ആകുമ്പോള്‍ ഡിജിറ്റലാകാന്‍ നിര്‍ബന്ധിതരാകുന്ന ജനതയെ മുന്നില്‍ കണ്ടാണ് ജിയോയുടെ കാശിറക്കലെന്ന് സാരം. മൊബൈല്‍ ഇന്റര്‍നെറ്റ് മാത്രമല്ല, ലൈഫ് സ്മാര്‍ട്‌ഫോണുകളും ജിയോ ആപ്പുകളും ഡിജിറ്റല്‍ വാലറ്റുകളുമെല്ലാം ധനാഗമന മാര്‍ഗങ്ങളായി മാറുമെന്ന് മുകേഷ് അംബാനി മുന്‍കൂട്ടി കണ്ടുകഴിഞ്ഞു.

ഫ്രീ കഴിഞ്ഞ് സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കി തുടങ്ങുമ്പോള്‍ എന്താവും ജിയോയ്ക്ക് സംഭവിക്കുക എന്നാണ് നിരീക്ഷകര്‍ കാത്തിരുന്നത്. പകുതിയോളം ശതമാനം ആളുകള്‍ ജിയോയെ വിട്ടുപോകുമെന്ന് വരെ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ എല്ലാ റിപ്പോര്‍ട്ടുകളെയും വെല്ലുവിളിച്ച് ജിയോ വന്‍ വിജയം നേടി. നിലവില്‍ പത്ത് കോടി വരിക്കാര്‍ ജിയോയുടെ ഏതെങ്കിലും പ്ലാനുകള്‍ പണം കൊടുത്ത് ഉപയോഗിക്കുന്നുണ്ട്. 4ജി നെറ്റ്വര്‍ക്കിന്റെ കാര്യത്തിലും ജിയോ വിജയിച്ചു. രാജ്യത്ത് 2ജി നെറ്റ്വര്‍ക്കിനേക്കാള്‍ കൂടുതല്‍ 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ ജിയോയ്ക്ക് സാധിച്ചു. ഇന്റര്‍കണക്റ്റിവിറ്റിയുടെ പേരില്‍ മറ്റു കമ്പനികള്‍ ജിയോയുടെ തടഞ്ഞു നിര്‍ത്തിയിട്ടും ഡേറ്റാ വിപ്ലവം തടാന്‍ സാധിച്ചില്ല.

ജിയോയുടെ വരവ് മറ്റു കമ്പനികളുടെയും വരുമാനത്തെ ഗണ്യമായി ബാധിച്ചു. എന്നാല്‍ വിപണിയിലെ മറ്റേതു സര്‍വീസ് പ്രൊവൈഡര്‍മാരെക്കാളും 20 ശതമാനം കൂടുതല്‍ ഡേറ്റ എപ്പോഴും തങ്ങള്‍ നല്‍കുമെന്ന വാഗ്ദാനം പാലിക്കുകയും മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് കോളുകള്‍ റൂട്ട് ചെയ്യാനുള്ള ഇന്റര്‍കണക്റ്റ് പോയിന്റുകള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാനുമായാല്‍ ജിയോയുടെ അധീശത്വം തുടരുക തന്നെ ചെയ്യും.

Top