വനിതാ താരത്തിന്റെ ഫോട്ടോ: ആസ്‌ട്രേലിയയില്‍ വന്‍ വിവാദം..! അശ്ലീല കമന്റുകളോട് പ്രതിഷേധവുമായി പ്രധാനമന്ത്രി

വനിതാ ഫുട്‌ബോള്‍ താരത്തിന്റെ ഫോട്ടോ ഒരു രാജ്യത്തെതന്നെ പിടിച്ച് കുലുക്കുന്ന രാഷ്ട്രീയ ചര്‍ച്ചയാകുകയാണ്. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ലീഗില്‍ കളിക്കുന്ന വനിതാ താരത്തിന്റെ ഫോട്ടോയാണ് വിവാദത്തിന് തിരികൊളുത്തിയത്. ലീഗില്‍ കാള്‍ട്ടണിന്റെ താരമായ ടൈല ഹാരിസിനാണ് ഒരു ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നു. ഇതാണ് വിവാദത്തിലേയ്ക്ക് നയിച്ചത്.

ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ലീഗില്‍ വെസ്റ്റേണ്‍ ബുള്‍ഡോഗ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടൈല 40 മീറ്റര്‍ അകലെ നിന്നുള്ള ഒരു കിക്കിലൂടെ ഗോള്‍ നേടിയിരുന്നു. ടൈല ഗോള്‍ നേടുന്ന ഈ ചിത്രം ഓസീസ് ചാനല്‍ സെവനിന്റെ എ.എഫ്.എല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അത്ലറ്റിക് പൊസിഷനിലുള്ള ഈ ചിത്രത്തിന് താഴെ പിന്നീട് പ്രത്യക്ഷപ്പെട്ടത് അശ്ലീല കമന്റുകളും ട്രോളുകളുമായിരുന്നു. അപകീര്‍ത്തികരവും ലൈംഗികച്ചുവയുമുള്ളവയുമായിരുന്നു കമന്റുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിനു താഴെ ഇത്തരം കമന്റുകള്‍ വ്യാപകമായതോടെ എ.എഫ്.എല്‍ചിത്രം നീക്കം ചെയ്യുകയും ചെയ്തു പേജില്‍ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലായിരുന്നുവെന്ന് ടൈല ഹാരിസ് തന്നെ പിന്നീട് പ്രതികരിച്ചു. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൃഗങ്ങളാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരുകയെന്നും ടൈല ട്വിറ്ററിലൂടെ തുറന്നടിച്ചു. വിവാദമായ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പ്രതികരണം.

ടൈലക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണത്തെ അപലപിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും രംഗത്തെത്തി. തികച്ചും ഹീനമായ പ്രവൃത്തിയാണിതെന്ന് പറഞ്ഞ മോറിസണ്‍ ഇത് ചെയ്തവര്‍ ഭീരുക്കളാണെന്നും കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ കാബിനറ്റ് മന്ത്രി കെല്ലി മേഗന്‍ ഒ ഡ്വയറും ടൈല ഹാരിസിനെതിരെയുണ്ടായ അധിക്ഷേപങ്ങള്‍ക്കെതിരേ രംഗത്തെത്തി.

ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതിനു പകരം ചിത്രം നീക്കം ചെയ്ത ചാനല്‍ സെവന്റെ നടപടി ശരിയായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ പ്രതികരണവുമായി നിരവധി ഓസീസ് കായിക താരങ്ങളും രംഗത്തെത്തിയതോടെ സംഭവം രാജ്യത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

Top