കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടി; 15കാരന്‍ അറസ്റ്റില്‍

Girl-Raped

വാഷിംഗ്ടണ്‍: സ്വന്തം കാമുകിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം കൊല ചെയ്ത കാമുകന്‍ അറസ്റ്റില്‍. പതിനാലുകാരിയായ കാമുകിയെയാണ് പീഡിപ്പിച്ച് കൊന്ന് കുഴിച്ചുമൂടിയത്. 15കാരനായ കാമുകന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചു മൂടുകയായിരുന്നു. അമേരിക്കിയിലെ തെക്കന്‍ ഹോസ്റ്റണിലാണ് സംഭവം.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കാരെന്‍ പെറസാണ് ബലാത്സംഗത്തിനിരയായ ശേഷം കൊലചെയ്യപ്പെട്ടത്. മെയ് 27 നാണ് കാരെനെ ബന്ധുക്കളും സുഹൃത്തുക്കളും അവസാനമായി കാണുന്നത്. തുടര്‍ന്ന് മകളെ കാണാനില്ല എന്നു കാണിച്ച് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ചോദ്യം ചെയ്യുന്നതിന് വേണ്ടി കാമുകനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കാരെനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് 15 കാരന്‍ പൊലീസില്‍ മൊഴി നല്‍കി. ശേഷം മൃതദേഹം ഇയാള്‍ താമസിക്കുന്ന വീടിന്റെ അടുക്കളയുടെ ഭാഗത്തായി മറവ് ചെയ്തു. യുവാവിന്റെ ഫോണില്‍ നിന്നും ബാലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. എനിക്ക് മരിക്കേണ്ട എന്ന് പെണ്‍കുട്ടി പറയുന്നത് വീഡിയോയിലുണ്ട്. യുവാവുമായെത്തി കാരെന്റെ മൃതദേഹം പൊലീസ് പുറത്തെടുക്കുകയും ചെയ്തു. ബുധനാഴ്ച യുവാവിനെ കോടതിയില്‍ ഹാജരാക്കി. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top