പെണ്‍കുട്ടികള്‍ക്ക് ബോയ്ഫ്രണ്ടിനെ തരപ്പെടുത്തും, നമ്പര്‍ 18 ഹോട്ടലില്‍ സീരിയല്‍ നടന്മാരും നിത്യ സന്ദര്‍ശകര്‍. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി !!

കൊച്ചി : നമ്പര്‍ 18 ഹോട്ടലിലെ അണിയറക്കഥകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വ്യവസായ സംരംഭക അഞ്ജലി റീമദേവിനെ കുറിച്ചാണ് കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുന്നത്. ബോയ്ഫ്രണ്ട് ഇല്ലാത്ത പെണ്‍കുട്ടികള്‍ക്ക് ബോയ്ഫ്രണ്ടിനെ കണ്ടെത്തിക്കൊടുക്കും. എന്നിട്ട് ഇവര്‍ക്ക് ഫ്ളാറ്റില്‍ സമയം ചെലവഴിക്കാന്‍ അവസരമൊരുക്കുന്നതാണ് അഞ്ജലിയുടെ രീതിയെന്ന് പരാതിക്കാരിയായ യുട്യൂബര്‍ പറയുന്നത്.

ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് കെണിയില്‍ വീഴ്ത്തിയിരുന്നത്. അഞ്ജലി പേഴ്സണല്‍ ബ്രാന്‍ഡിംഗിന് വേണ്ടിയാണ് തന്നെ സമീപിച്ചത്. ഓഫീസില്‍ വെച്ച് പല വാര്‍ത്തകളും കാണിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഫീസില്‍ ജോലിയും വാഗ്ദാനം ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ജലിയുടെ ഓഫീസില്‍ ജോലിക്ക് കയറിയതെന്ന് പരാതിക്കാരി പറഞ്ഞു.

ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. കാരണമായി പറഞ്ഞതെല്ലാം നുണയായിരുന്നു. അഞ്ജലിയുടെ ജോലി എന്താണെന്ന് പോലും പറഞ്ഞിരുന്നില്ല. അവര്‍ മിക്കപ്പോഴും യാത്രയിലായിരുന്നു.

രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ അവര്‍ കഴിച്ചിരുന്നു. എന്നാല്‍ അത് മയക്കുമരുന്നായിരുന്നു. കൊച്ചിയിലെ ബിസിനസ് മീറ്റിലേക്ക് വിളിപ്പിച്ചപ്പോള്‍ വീട്ടുകാരോടൊപ്പം ഞാന്‍ വരാമെന്ന് പറഞ്ഞു. എന്നാല്‍ അവര്‍ തിയതി മാറ്റി കളഞ്ഞു.

വീട്ടുകാര്‍ ഇല്ലാത്ത ദിവസം നോക്കി രാത്രി അത്യാവശ്യമായി കൊച്ചിയിലേക്ക് എത്തണമെന്ന് പറഞ്ഞു. അങ്ങനെയാണ് നമ്പര്‍ 18 ഹോട്ടലിലേക്ക് എത്തിയത്. ബിസിനസ് മീറ്റ് എന്ന് പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് പബ്ബാണെന്ന് മനസ്സിലായത്. സീരിയല്‍ നടന്മാര്‍ അടക്കം അവിടെ ഉണ്ടായിരുന്നു.

റോയ് ഞങ്ങളെ പിടിച്ച് വലിച്ച് നൃത്തം ചെയ്യിക്കാന്‍ വരെ കൊണ്ടുപോകാന്‍ നോക്കി. എന്നാല്‍ പറ്റില്ലെന്ന് പറഞ്ഞു. പാര്‍ട്ടിയുടെ സ്വഭാവം തന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ മാറി.

റോയി ലൈംഗികമായി അവിടെയുള്ള പെണ്‍കുട്ടികളുടെ ദേഹത്ത് സ്പര്‍ശിക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ അവിടെ നിന്ന് പുറത്ത് കടന്നു. അഞ്ജലിയോട് ഇതിനിടെ റോയ് ദേഷ്യപ്പെടുന്നത് കണ്ടുവെന്നും പരാതിക്കാരി പറഞ്ഞു.

അഞ്ജലിയുടെ കൈയ്യില്‍ എന്റെ സ്വര്‍ണവും പണവുമുണ്ട്. ഇത് ബിസിനസില്‍ നിക്ഷേപിക്കാനെന്നും പറഞ്ഞ് വാങ്ങിയാണ്. അത് തിരിച്ച് കിട്ടാന്‍ പിന്നെയും ജോലി ചെയ്യേണ്ടി വന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികളെയാണ് അഞ്ജലി ചൂഷണം ചെയ്തിരുന്നത്. മയക്കുമരുന്ന് കടത്തൊക്കെ ഈ പെണ്‍കുട്ടികളെ വെച്ചാണെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം അഞ്ജലി ഒളിവിലാണെന്ന് പോലീസ് പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തെ അഞ്ജലിയെ കണ്ടെത്താനായി രൂപീകരിച്ചിട്ടുണ്ട്.

Top