ബാത്ത്‌റൂമിനുള്ളില്‍ അമ്മയായ പതിനേഴുകാരി കുട്ടി കരയാതിരിക്കാന്‍ കാട്ടിയത് കൊടും ക്രൂരത; വായിലും മുഖത്തും പൊള്ളലേറ്റ നവജാത ശിശു ഗുരുതരാവസ്ഥയില്‍

ലണ്ടന്‍: താന്‍ ഗര്‍ഭിണിയായ കാര്യം പത്തു മാസം വീട്ടുകാരില്‍ നിന്നും ഒളിപ്പിച്ചു പിടിച്ച പതിനേഴുകാരി ഒടുവില്‍ വീട്ടിലെ ബാത്ത്‌റൂമില്‍ പ്രസവിച്ചു. കുട്ടിയുടെ കരച്ചില്‍ പുറത്തു കേള്‍ക്കാരിതിരിക്കാന്‍ ബാത്ത്‌റൂമിലെ ബ്ലീച്ചിങ് പൗഡറും, തുണിയും മറ്റും കുട്ടിയുടെ വായില്‍ കുത്തിത്തിരുകി. രാസവസ്തുക്കകള്‍ കലര്‍ന്ന ബ്ലീച്ചിങ് പൗഡറിന്റെ ശക്തിയില്‍ കുട്ടിയുടെ വായും മുഖവും പൊള്ളി. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിലാക്കി. അമ്മയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമുണ്ടായ സംഭവത്തില്‍ പെണ്‍കുട്ടി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ പെണ്‍കുട്ടിയ്ക്കുള്ള ശിക്ഷാവിധി കോടതി പ്രഖ്യാപക്കുമെന്നാണ് സൂചന.
വെസ്റ്റ് ലണ്ടനില്‍ നിന്നുള്ള പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സ്വന്തം വീടിന്റെ ബാത്‌റൂമില്‍ കുട്ടിക്കു ജന്മം നല്‍കിയത്. വര്‍ഷങ്ങളായി സഹപാഠിയുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയും, യുവാവും ഇയാളുടെ വീടിനുള്ളില്‍ വച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. രണ്ടു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ ബന്ധം തുടങ്ങിയിട്ട്. ഇതിനിടെ അപ്രതീക്ഷിതമായി പെണ്‍കുട്ടി ഗര്‍ഭിണിയായുകയായിരുന്നു. ഏഴു മാസത്തിനു ശേഷം മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് ഇവര്‍ വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
തന്റെ ഗര്‍ഭവിവരം വീട്ടുകാരില്‍ നിന്നു മറച്ചു വയ്ക്കാന്‍ വണ്ണം കൂടിയ വസ്ത്രങ്ങളും മറ്റും ധരിച്ചാണ് ഇവര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടി അപ്രതീക്ഷിതമായി പ്രസവിക്കുകയായിരുന്നു. വയറിനു വല്ലാതെ വേദന തോന്നിയ പെണ്‍കുട്ടി ഉടന്‍ തന്നെ ഓടിയെത്തി ബാത്ത്‌റൂമില്‍ കയറുകയായിരുന്നു. ബാത്‌റൂമില്‍ കയറി നിമിഷങ്ങള്‍ക്കകം തന്നെ ഇവര്‍ പ്രസവിക്കുകയും ചെയ്തു. എന്നാല്‍, കുട്ടി കരയുമെന്നു ഭയന്ന പെണ്‍കുട്ടി ആദ്യം ബാത്തുറൂമിലുണ്ടായിരുന്ന തുണിയെടുത്തു കുട്ടിയുടെ വായ മൂടാന്‍ ശ്രമിച്ചു. പിന്നീടാണ് ഇവിടെ കിടന്ന ലോഷനുകള്‍ അടക്കമുള്ളവ കുട്ടിയുടെ മുഖത്തേയ്ക്ക് ഒഴിച്ചത്.
ബാത്ത്‌റൂമില്‍ നിന്നും അപ്രതീക്ഷിതമായുള്ള ശബ്ദങ്ങള്‍ കേട്ടെത്തിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്നു പെണ്‍കുട്ടിയ അറസ്റ്റ് ചെയ്ത പൊലീസ് കുട്ടികുറ്റവാളികള്‍ക്കെതിരായ ജുവനൈല്‍ നിയമപ്രകാരം കേസെടുത്തു. തുടര്‍ന്നാണ് കോടതി വിചാരണ നടപടികള്‍ ആരംഭിച്ചത്.

Top