മുന്‍ എഡിറ്റര്‍ മാത്യു സാമുവലിനെതിരെ തെഹല്‍ക്ക മാഗസിന്‍ പരാതി നല്‍കാനൊരുങ്ങുന്നു; തങ്ങളുടെ സല്‍പ്പേരിന് കളങ്കം വരുത്തുന്നെന്ന് ആരോപണം

തെഹല്‍ക്ക മാഗസിന്‍ തങ്ങളുടെ എഡിറ്ററായിരുന്ന മാത്യു സാമുവലിനെതിരെ പരാതി നല്‍കാനൊരുങ്ങുന്നു. ട്വിറ്ററിലൂടെയാണ് തെഹല്‍ക്ക ഇക്കാര്യം അറിയിച്ചത്. തെഹല്‍ക്കയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിന് മുന്‍ എഡിറ്റര്‍ മാത്യു സാമുവലിനെതിരെ തെഹല്‍ക്ക നിയമനടപടി സ്വീകരിക്കുന്നു എന്നാണ് ട്വീറ്റില്‍ പറയുന്നത്. മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ ‘നാരദ’ ഒരുക്കിയ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെടുത്തി അടുത്തകാലത്തായി തങ്ങളുടെ യശസ്സിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നണ്ടെന്നും ട്വീറ്റില്‍ പറയുന്നു. ഇതിനെതിരായി നിയമപരമായി നീങ്ങാനാണ് തങ്ങളുടെ ലീഗല്‍ സെല്‍ തീരുമാനിച്ചിരിക്കുന്നത് എന്നും തെഹല്‍ക്ക വ്യക്തമാക്കി.

നാരദയുടെ സ്റ്റിംഗ് ഓപ്പറേഷനെ തുടര്‍ന്ന് സി.ബി.ഐയോട് പ്രാഥമിക അന്വേഷണം നടത്താനായി കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത് ഈ മാസം 17നാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ പണം വാങ്ങുന്നതാണ് നാരദയുടെ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയത്. ആവശ്യമെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും ഹൈക്കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നാരദയുടെ സ്റ്റിംഗ് ടേപ്പുകള്‍ പുറത്തു വന്നത്. ഛണ്ഡിഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ (സി.എഫ്.എസ്.എല്‍) റിപ്പോര്‍ട്ട് പ്രകാരം ടേപ്പുകള്‍ വ്യാജമല്ല എന്ന് തെളിഞ്ഞിരുന്നു.

ഐഫോണ്‍ ഉപയോഗിച്ചാണ് വീഡിയോ റെക്കോര്‍ഡിംഗുകള്‍ പകര്‍ത്തിയതെന്നും ദൃശ്യങ്ങള്‍ പിന്നീട് ലാപ്‌ടോപ്പിലേക്കും പെന്‍ഡ്രൈവിലേക്കും മാറ്റിയെന്നും നാരദ ന്യൂസ് എഡിറ്ററായ മാത്യു സാമുവല്‍ കോടതിയോട് പറഞ്ഞിരുന്നു. മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ എല്ലാം ഹൈക്കോടതി നിയോഗിച്ച സമിതിയുടെ പക്കലാണ് ഇപ്പോള്‍.

ഒരു എത്തു പിടിയുമില്ലാത്ത നേമത്തീന്ന് കുറ്റീം പറിച്ച് പോയല്ലേ.. ശരി അടുത്തത് എവിടാണ് എന്നുള്ളതിന് മുമ്പ് മതം മാറിയെന്ന് ഒരാരോപണം പോലെ പറയുന്നല്ലോ… മതം മാറിയ ദലിതര്‍ക്കും സംവരണം നല്‍കണമെന്ന അവസ്ഥയിലേയ്‌ക്കൊന്നും ഉയരാത്ത നിങ്ങളോട് എന്ത് പറയാനാണ് ഭായ്‌

Top