ഹൈദരാബാദ്: തെലങ്കാനയില്‍ അട്ടിമറി. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിനെയും ബിജെപിയും പിന്നിലാക്കി ടിആര്‍എസ് ആണ് മുന്നില്‍ നിന്നത്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് രൂപീകരിച്ച വിശാല സഖ്യം മഹാകുട്ടാമിയും പിന്നിലായിരുന്നു. എന്നാല്‍ തെലങ്കാനയില്‍ ടിആര്‍എസുമായി ബിജെപി കൈകോര്‍ക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി ടിആര്‍എസിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. എന്ന3ാല്‍ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ പരാജയം മണത്ത ബിജെപി മലക്കം മറിയുകയായിരുന്നു.
എങ്ങനെയും അധികാരത്തിലെത്തുക, കോണ്‍ഗ്രസിന്റെ വളര്‍ച്ച തടയുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ബിജെപിക്കുള്ളത്. അമിത് ഷാ ടിആര്‍എസ് നേതാക്കളുമായി ചര്‍ച്ചനടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനത്തെ അനുകൂല സാഹചര്യം മുതലെടുക്കാന്‍ ടിആര്‍എസ് നിയമസഭ പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നേരിടുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് ബിജെപിക്കൊപ്പം ചേര്‍ന്നേക്കും. ഈ സാഹചര്യം മുസ്ലിം വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കാതെ പോകുമോ എന്ന ആശങ്ക ടിആര്‍എസിനുണ്ട്. ടിആര്‍എസ് ലക്ഷ്യം മറ്റുചിലതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ തിരഞ്ഞെടുപ്പ് നേരിടുക. ബിജെപിയുമായി ഐക്യപ്പെടില്ല എന്ന് ന്യൂനപക്ഷങ്ങളെ ബോധിപ്പിക്കുക. സംസ്ഥാന ഭരണം പിടിക്കുക. ശേഷം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന ജനവിധി തേടുക. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണകക്ഷിയാകുക. ഇതാണ് ടിആര്‍എസ് നീക്കമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിയമസഭ പിരിച്ചുവിടുന്നതിന് മുമ്പ് ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു ദില്ലിയിലെത്തി മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഐക്യപ്പെടാമെന്ന് ധാരണയുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. നിയമസഭ പിരിച്ചുവിടുന്ന കാര്യം ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.