കൊച്ചിയില്‍ ഭീകരാക്രമണ ഭീഷണി; വാഹനം ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തുമെന്ന് വിവരം

00aa97_f2f7be57a97a452f873dadadc213048c.jpg_srz_472_316_85_22_0.50_1.20_0.00

കൊച്ചി: നഗരത്തില്‍ ഏതുനിമിഷവും ഒരാക്രമണം പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട്. വാഹനം ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തുമെന്നുള്ള ഭീഷണിയാണുള്ളത്. ഫ്രാന്‍സ് ആക്രമണ മാതൃകയില്‍ വാഹനം ഇടിച്ചുകയറ്റുമെന്ന വിവരമാണു കേന്ദ്ര എജന്‍സികള്‍ കൈമാറിയത്.

ഹൈക്കോടതിക്കു സമീപം ജമാ അത്തെ ഇസ്ലാമി വ്യാഴാഴ്ച നടത്താനിരുന്ന സമ്മേളനവേദിയിലാണ് ഭീകരാക്രമണ ഭീഷണി എത്തിയത്. ഇതേത്തുടര്‍ന്നു ചടങ്ങു മറ്റൊരിടത്തു കനത്ത സുരക്ഷയില്‍ നടത്തി. അതിഥിയായിരുന്ന രാഹുല്‍ ഈശ്വറിനെ സുരക്ഷയുടെ ഭാഗമായി പൊലീസ് തടയുകയും ചെയ്തു. അക്രമ സംഭവം എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഏതുനിമിഷവും സംഭവിക്കാമെന്ന സൂചനയുണ്ട്. കൊച്ചിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതസൗഹാര്‍ദം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഹൈക്കോടതിക്കടുത്തുള്ള കെട്ടിടത്തില്‍ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയായി ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍നിന്നുള്ള പ്രതിഷേധമെന്ന നിലയിലാണു ചടങ്ങു സംഘടിപ്പിച്ചത്. മറ്റുമതസ്ഥരായ വ്യക്തികളെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. ഈ ചടങ്ങിനുനേരെയാണ് തീവ്രചിന്താഗതിയുള്ള സംഘടന ഭീഷണി ഉന്നയിച്ചത്.

ഭീഷണി സംബന്ധിച്ച വിവരം ഇന്നലെ ഉച്ചയ്ക്കുശേഷമാണ് കേരളാ പൊലീസിനു ലഭിച്ചത്. തുടര്‍ന്നു വളരെശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. സമ്മേളന വേദി മറ്റൊരിടത്തേക്കു മാറ്റാന്‍ പൊലീസാണ് ക്രമീകരണം നടത്തിയത്. കൊച്ചി നഗരത്തിലെയും പുറത്തേക്കുമുള്ള റോഡുകളില്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തി. പെരുമ്പാവൂര്‍ പോലുള്ള എറണാകുളത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നുള്ളവരെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ തയാറെടുത്തെന്നായിരുന്നു വിവരം.

Top