കണ്ഠര് മോഹനരെ കാണുമ്പോള്‍ ശരണം വിളിച്ചുപോകുമെന്ന് ടിജി മോഹന്‍ദാസ്; ട്രോളില്‍ കുരുങ്ങി ബിജെപി സൈബര്‍ സെല്‍

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്ന വാഗ്വാദങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുന്‍കയ്യിലാണ് പ്രതിഷേധ സമരങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിധിയെ സ്വാഗതം ചെയ്യുകയും തുടക്കം മുതല്‍ എതിര്‍ ശബ്ദങ്ങളെ പരഹസിക്കുകയും ചെയ്യുന്ന ഒരാളാണ് ബിജെപിയുടെ ബുദ്ധിജീവിയായ ടിജി മോഹന്‍ദാസ്.

തന്റെ ആദ്യ നിലപാടില്‍ കടുകിടെ മാറ്റമില്ലാതെ നില്‍ക്കുകയാണ് ടിജി മോഹന്‍ദാസ് എന്ന് ഇന്നലെ നടത്തിയ ട്വീറ്റോട് കൂടി തെളിയിച്ചിരിക്കുകയാണ് ടിജി. തന്ത്രി കണ്ഠരര് മോഹനരെ പരിഹസിച്ചുള്ള മോഹന്‍ദാസിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സജീവചര്‍ച്ച.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടി.ജിയുടെ ട്വീറ്റ്: ‘ഇതൊക്കെയാണെങ്കിലും ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണം എന്ന് കണ്ഠരര് മോഹനരര് ആവശ്യപ്പെടുമ്പോഴാണ് സത്യത്തില്‍ ശരണം വിളിച്ചുപോകുന്നത് – എന്റെ ധര്‍മ്മശാസ്താവേ’.

കൊച്ചിയില്‍ തന്ത്രി ബ്ലാക്ക്മെയില്‍ കേസ് എന്നറിയപ്പെട്ട പഴയവിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ടിജിയുടെ ട്വീറ്റ്. മുമ്പ് കണ്ഠരര് മോഹനരുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്ത്രി മോഹനരര്‍ക്ക് ശബരിമലയില്‍ ഏര്‍പെടുത്തിയ വിലക്ക് സമീപകാലത്താണ് നീക്കിയത്. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് ഒരാള്‍ ട്വീറ്റിന് കമന്റിട്ടപ്പോള്‍, അങ്ങനെയൊന്നും പറയരുത്. ഇപ്പോള്‍ നാമജപഘോഷയാത്ര നയിക്കുന്ന തിരക്കിലാണ് തന്ത്രിയെന്ന് പരിഹസിക്കുന്നു മോഹന്‍ദാസ്.

‘കഷ്ടം. കള്ളക്കേസില്‍ പെട്ട ആളെ ആണ് ഈ പറയുന്നത്. പിന്നെ ചില ദൗര്‍ബല്യങ്ങള്‍ കാണാം. അതില്ലാത്ത മനുഷ്യര്‍ ഉണ്ടോ? ദൗര്‍ബല്യങ്ങളില്‍ ഏറ്റവും വലുത് അഹങ്കാരം ആണെന്ന് മറക്കണ്ട’ എന്ന് ഒരാള്‍ സഹതപിക്കുമ്പോള്‍ ടിജിയുടെ പ്രതികരണം ഇങ്ങനെ: ദൗര്‍ബല്യങ്ങളില്ലാത്ത മനുഷ്യരില്ല. പക്ഷേ അങ്ങനെയുള്ളവര്‍ പ്രതിഷ്ഠയുടെ അച്ഛനാവാന്‍ നടക്കരുത്. സാധാരണ ഭക്തനായി തുടരുക

അങ്ങനാണേല്‍ മോഹനരെ പടിഅടച്ച് പിണ്ഡം വയ്ക്കേണ്ട നാള്‍ കഴിഞ്ഞുവെന്ന അഭിപ്രായത്തോടും ടിജിക്ക് വിയോജിപ്പുണ്ട്. ‘അതൊന്നും വേണ്ട. തിരിച്ച് നാട്ടുകാരെ ശുദ്ധീകരിക്കാതിരുന്നാല്‍ മതി’, അദ്ദേഹം പറയുന്നു. നിങ്ങളെ BJP ക്കാര് കൊല്ലുമെന്ന് ഒരാള്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍, നിങ്ങള്‍ ആണ് താരം..ഞാന്‍ ഒരു കമ്യൂണിസ്റ്റ് അനുഭാവി ആണ് പക്ഷെ നിങ്ങള്‍ എടുക്കുന്ന നിലപാടുകളില്‍ ആ ഉറച്ചുള്ള നില്‍പ് കാണുമ്പോ ബഹുമാനം തോന്നുന്നു സര്‍..എന്ന് മറ്റൊരാള്‍ പ്രതികരിക്കുന്നു. ഫേസബുക്കിലും ടിജിയുടെ ട്വീറ്റ് ചൂടേറിയ ചര്‍ച്ചാവിഷയമാണ്.

ബിജെപി സൈബര്‍ സെല്ലാണ് ടിജിയുടെ പ്രസ്താവനയില്‍ കുരുക്കിലായത്. സോഷ്യമീഡിയ ട്വീറ്റ് ഏറ്റെടുത്തതോടെ എതിര്‍വാദങ്ങളില്ലാതെ കുഴങ്ങുകയാണ് ബിജെപി അനുഭാവികള്‍

Top