അഹിന്ദുക്കള്‍ ശബരിമലയില്‍ വരുന്നത് തടയാന്‍ ടിജി മോഹന്‍ദാസ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ശബരിമല ക്ഷേത്രത്തിലെ നിലവിലെ വിശ്വാസ രീതികള്‍ തകിടം മറിക്കാന്‍ സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. ജാതി മത വ്യത്യാസമില്ലാതെ ഭക്തര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. എല്ലാ മതത്തിലുംപെട്ടവര്‍ അവിടെ തീര്‍ത്ഥാടനം നടത്താറുണ്ട്. എന്നാല്‍ ഈ മതേതര സ്വഭാവത്തിനെ എതിര്‍ക്കുകയാണ് ടിജി മോഹന്‍ദാസ്.

ശബരിമലയില്‍ അഹിന്ദുക്കളെ കയറ്റരുത് എന്നു കാണിച്ച് മോഹന്‍ദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. സുപ്രീംകോടതി വിധി ഹിന്ദു ക്ഷേത്ര പ്രവേശനത്തിന്റെ ചട്ടം 3 (ബി)യാണ് റദ്ദാക്കിയതെന്നും ചട്ടം 3 (എ) നിലനില്‍ക്കുന്നു എന്നുമാണ് മോഹന്‍ദാസിന്റെ വാദം. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന വകുപ്പാണ് ഇതെന്ന് മോഹന്‍ദാസ് പറയുന്നു. അഹിന്ദുക്കളായ സ്ത്രീകള്‍ വന്നപ്പോള്‍ തടഞ്ഞവര്‍ സുപ്രീംകോടതി വിധിയുടെ പാലകരാണ് ആയതെന്നും പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന ഗായകന്‍ യേശുദാസിന്റെ ചിരകാല അഭിലാഷത്തിന് വഴി തുറക്കുമെന്നും ടി.ജി മോഹന്‍ദാസ് പറയുന്നു. യേശുദാസിന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും കയറാന്‍ അവകാശമുണ്ട് എന്ന് മോഹന്‍ദാസ്.

യേശുദാസിന് കേരളത്തിലെ എല്ലാ ക്ഷേത്രത്തിലും ദര്‍ശനം നടത്താം എന്നതിന്റെ കാരണം മോഹന്‍ദാസ് ഇങ്ങനെ വിശദീകരിക്കുന്നു- ”അപ്പോള്‍ യേശുദാസ് കയറരുതെന്നാണോ? അല്ല. യേശുദാസിന് കയറാന്‍ ഒരു തടസ്സവുമില്ല. എങ്ങനെയെന്ന് പറയാം. 1972ല്‍ ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ യേശുദാസിന്റെ പാട്ടുകച്ചേരി. തനിക്ക് ഹിന്ദു മതത്തിലും വിശ്വാസമുണ്ട് എന്ന് അദ്ദേഹം പത്രപ്പരസ്യം കൊടുത്തു. കച്ചേരി താല്‍ക്കാലികമായി അനുവദിച്ച ഹൈക്കോടതി വിശദമായ വാദത്തിന് ശേഷം യേശുദാസിന്റെ ഡിക്ലറേഷന്‍ സാധൂകരിച്ചു. അതോടെ യേശുദാസിന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനവഴി തെളിഞ്ഞു.

തിരുപ്പതി, സോമനാഥം എന്നീ ക്ഷേത്രങ്ങളില്‍ ഒരു രജിസ്റ്റര്‍ വെച്ച് അതില്‍ തനിക്ക് ഈ മൂര്‍ത്തിയില്‍ വിശ്വാസമുണ്ട് എന്ന് എഴുതി ഒപ്പിട്ടാല്‍ അഹിന്ദുക്കള്‍ക്ക് കയറാം. ഇതൊക്കെ അറിയപ്പെടുന്ന അഹിന്ദുക്കള്‍ക്കേ ബാധകമാക്കാന്‍ പറ്റൂ”

ടി.ജി മോഹന്‍ദാസ് ‘അതോടെ യേശുദാസിന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനവഴി തെളിഞ്ഞു” എന്നു വ്യക്തമാക്കിയതിലൂടെ ഗുരുവായൂരിലേയ്ക്കു കൂടി ശ്രദ്ധയെത്തുകയാണ്. മാത്രമല്ല, ഈ മൂര്‍ത്തിയില്‍ വിശ്വാസമുണ്ട് എന്നു എഴുതി നല്‍കിയാല്‍ ശബരിമലയിലും ‘അഹിന്ദുക്കളെ’ പ്രവേശിപ്പിക്കാം എന്ന ഫോര്‍മുലയും മോഹന്‍ദാസ് നിശബ്ദമായി അവതരിപ്പിക്കുന്നു.

Top