ബാങ്കോക്ക്: കിഴക്കന്‍ തായ്‌ലന്‍ഡില്‍ എട്ട് ബോംബ് സ്‌ഫോടനങ്ങള്‍. 24 മണിക്കൂറിനിടെയാണ് പലയിടത്തും പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടത്തില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
റിസോര്‍ട്ട് നഗരമായ ഹ്വാ ഹിന്നിലും ദക്ഷിണ പ്രവിശ്യകളിലുമാണ് ആക്രമണം നടന്നത്. ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ ഒരാള്‍ മരിച്ചെന്നും മൂന്നു പേര്‍ക്കു പരുക്കേറ്റെന്നും ഹ്വാ ഹിന്‍ ജില്ലാ മേധാവി സുട്ട്ഹിപോങ് ക്ലായ് ഉദം അറിയിച്ചു.
നാല് സ്‌ഫോടനങ്ങള്‍ ഹ്വാ ഹിന്നിലാണ് ഉണ്ടായത്. വിനോദസഞ്ചാര ദ്വീപായ ഫുകെറ്റില്‍ രണ്ടെണ്ണവും സൂററ്റ് താനിയില്‍ ഒന്നും ദക്ഷിണ ത്രാങ്ങില്‍ ഒരു സ്‌ഫോടനവുമുണ്ടായി. ഹ്വാ ഹിന്നിലുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റവരില്‍ വിദേശികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍.