ക്ഷേത്രാചാരം സംരക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങും, തന്ത്രി ദേവന്റെ പിതൃസ്ഥാനത്താണെന്ന് കണ്ഠര് രാജീവര്

ശബരിമല: തന്ത്രിസ്ഥാനം ആര്‍ക്കും ഒഴിയാന്‍ കഴിയില്ല, ആര്‍ക്കും ഒഴിവാക്കാന്‍ കഴിയില്ലെന്നും തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിലെ സുപ്രീം കോടതി വിധിക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുന്നതില്‍ പ്രതിഷേധിച്ച് തന്ത്രി സ്ഥാനം ഒഴിയുമെന്ന് രാജീവര് പറഞ്ഞിരുന്നെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കണ്ഠര് രാജീവരുടെ പ്രതികരണം.
തന്ത്രിസ്ഥാനം ആര്‍ക്കും ഒഴിയാന്‍ കഴിയില്ല, ആര്‍ക്കെങ്കിലും ഒഴിവാക്കാനും പറ്റില്ല. താന്ത്രികാവകാശം മൂര്‍ത്തിയുടെ പിതാവ് എന്ന നിലയില്‍ പ്രതിഷ്ഠയ്ക്കുശേഷം കിട്ടുന്നതാണ്. ദേവനെ ഒരു കുഞ്ഞായാണ് കാണുന്നത്. ദേവന്റെ കാര്യങ്ങള്‍ നടത്തുന്ന പിതൃസ്ഥാനം തന്ത്രിക്ക് ലഭിക്കുന്നു. സുപ്രീം കോടതി വിധിക്ക് അനുകൂലമായി യുവതികള്‍ പ്രവേശിച്ചാല്‍ ശുദ്ധിക്രിയകള്‍ നടത്തും. തന്ത്രി ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ആ ചുമതല നിറവേറ്റും. അതിന് കഴിയാതെ വന്നാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങുമെന്നും രാജീവര് പറയുന്നു. തന്ത്രിയുടെ വാക്കിന് സ്ഥാനമില്ലെങ്കില്‍ അവിടെ ആ സ്ഥാനം വഹിക്കുന്നതില്‍ കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

യുവതികള്‍ വന്നാല്‍ നടയടയ്ക്കുന്നത് സംബന്ധിച്ച് താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ നോട്ടീസ് തന്നിരുന്നുവെന്നും അതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top