പിടിവാശി വിട്ട് സർക്കാർ !രാജകുടുംബവും തന്ത്രിയും മുഖ്യമന്ത്രിയെ കണ്ടത് ഗുണകരം

തിരുവനന്തപുരം: ഒടുവിൽ സർക്കാർ പിടിവാശി മാറ്റി സമവായത്തിലേക്ക് .നിലപാടുകളിൽ നിന്നുള്ള ഒളിച്ചോട്ടമെന്നും ആരോപണം ഉയരാം .എന്നാൽ തന്ത്രിയും പന്തളം രാജകുടുംബവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രിയെ കാണാനെത്തിയതും ശുഭസൂചനയായി.ശബരിമല സ്ത്രീ പ്രവേശവിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടുമെന്ന് പ്രസിഡന്റ് എ. പദ്മകുമാര്‍. ശനിയാഴ്ചയോ സാധിച്ചില്ലെങ്കില്‍ തിങ്കളാഴ്ചയോ സാവകാശം തേടി കോടതിയെ സമീപിക്കുമെന്ന് പദ്മകുമാര്‍ വ്യക്തമാക്കി.

വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വനഭൂമി വിട്ടുകിട്ടണമെന്ന കാര്യമുള്‍പ്പെടെ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പദ്മകുമാര്‍ അറിയിച്ചു. തുലാമാസ പൂജയ്ക്കും ചിത്തിരയാട്ട വിശേഷ സമയത്തും ഉണ്ടായ സംഭവവികാസങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പന്തളം രാജകൊട്ടാരം, തന്ത്രികുടുംബം തുടങ്ങിയവരുള്‍പ്പെടെ നടത്തിയ ചര്‍ച്ചകളില്‍ കൂട്ടായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. സുഗമമായ തീര്‍ഥാടനം നടക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച വിധി നടപ്പാക്കുന്നതിന് സാവകാശം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നാളെയോ തിങ്കളാഴ്ചയോ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പമ്പയില്‍ അറിയിച്ചു. അതേസമയം പൊലീസ് നിര്‍ദേശപ്രകാരം അപ്പം അരവണ കൗണ്ടറുകളും കടകളും അടയ്ക്കില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞദിവസം തന്ത്രിയും പന്തളം രാജകുടുംബവുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് വിധി നടപ്പാക്കാന്‍ സാവകാശം തേടുന്നതിനുളള നിര്‍ദേശം ഉയര്‍ന്നത്. തുടര്‍ന്ന് ഇന്നു പമ്പയില്‍ ചേര്‍ന്ന ദേവസ്വം യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തത്. വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. നാളെയോ തിങ്കളാഴ്ചയോ അപേക്ഷ നല്‍കും. അതേസമയം പൊലീസ് നിര്‍ദേശപ്രകാരം അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി പത്തിന് അടയ്ക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. നെയ്യഭിഷേകത്തിന് പതിവ് സംവിധാനമുണ്ടാകും. പൊലീസ് പറഞ്ഞതുപോലെ കടകളും അടച്ചിടില്ല. ദേവസ്വംമന്ത്രി ഡി.ജി.പിയെ ഇക്കാര്യം അറിയിച്ചെന്നും എ.പത്മകുമാര്‍ അറിയിച്ചു .

ദേവസ്വം ബോര്‍ഡ് തീരുമാനത്തെ കോണ്‍ഗ്രസും ബി.ജെ.പിയും പന്തളം രാജകുടുംബവും സ്വാഗതം ചെയ്തു. ശബരിമല സമരം ശക്തിപ്പെടുത്തുമെന്നും ബോര്‍ഡ് തീരുമാനം ആത്മാര്‍ഥമാണെന്ന് തെളിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു. ദേവസ്വം ബോര്‍ഡ് തീരുമാനത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ദേവസ്വം മന്ത്രിയും അറിയിച്ചു. സാവകാശം തേടി അപേക്ഷ നല്‍കാന്‍ ഇന്നലെ സര്‍വകക്ഷി യോഗത്തില്‍ത്തന്നെ താന്‍ നിര്‍ദേശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റേത് വൈകിവന്ന വിവേകമാണ്. ജനുവരി 22 വരെ യുവതീപ്രവേശം ആലോചിക്കുപോലും വേണ്ടെന്നാണ് നിലപാടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ബോര്‍ഡിന്റെ തീരുമാനത്തെക്കാള്‍ അത് ആത്മാര്‍ഥമാണെന്ന് തെളിയിക്കുകയാണ് വേണ്ടതെന്ന് പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു. മികച്ച അഭിഭാഷകരെ നിയമിക്കണം. സമരത്തില്‍ നിന്ന് ബി.ജെ.പി പിന്നോട്ടില്ലെന്നും ശ്രീധരന്‍ പിളള വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് പന്തളം രാജകുടുംബവും രംഗത്തെത്തി. അതിനിടെ ബോര്‍ഡ് തീരുമാനത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും വിധി നടപ്പാക്കുമെന്ന സത്യവാങ് മൂലത്തില്‍ ഉറച്ച് നില്‍ക്കുമെന്നും ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.അതേസമയം സന്നിധാനത്തെ നിയന്ത്രണങ്ങള്‍ ഇളവ് വരുത്തി പൊലീസ്. രാത്രി 11 മണിക്ക് ശേഷം പ്രസാദ കൗണ്ടറുകളും ഹോട്ടലുകളും അടക്കാന്‍ നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. ഇത്തരത്തില്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ പറഞ്ഞു. പതിനൊന്ന് മണിക്ക് ശേഷം പ്രസാദ കൗണ്ടറുകളും ഹോട്ടലുകളും അടക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് കടുത്ത നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഡി.ജി.പി നിലപാടില്‍ മലക്കം മറിഞ്ഞത്.

Top