കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചു, ഗതാഗത മന്ത്രി

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.

കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബസ് ജീവനക്കാര്‍ക്ക് ബാധ്യതയുണ്ട്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിക്രമത്തില്‍ പ്രതികരിച്ച അധ്യാപികയെ ഗതാഗത മന്ത്രി അഭിനന്ദിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതി കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച്‌ അതിക്രമത്തിനിരയായത്. കോഴിക്കോട് നടക്കാവ് പൊലീസില്‍ യുവതി നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.

Top