കെഎസ്‌ആര്‍ടിസിയില്‍ യാത്ര ചെയ്യാന്‍ ഇനി ടിക്കറ്റ്‌ എടുക്കേണ്ട; മൂന്ന്‌ വര്‍ഷം മുമ്പ്‌ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാനൊരുങ്ങി തച്ചങ്കേരി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റ് എടുക്കാതെ ഇനി യാത്ര ചെയ്യാം. ഇതിനായി പുതിയ സ്മാർട്ട് കാർഡുകൾ വരുന്നു. എ.ടി.എം കാർഡിന്റെ വലിപ്പത്തിലുള്ള കാർഡ് മൊബൈൽ സിമ്മിലെന്നപോലെ റീ‌ ചാർജ് ചെയ്യാം. യാത്ര ചെയ്യുന്നതിനനുസരിച്ച് കാ‌ർഡിലെ പണംതീരും.

1000, 2000 രൂപയുടെ സ്മാർട്ട് കാർഡാണ് ഇറക്കുന്നത്. കാർഡ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ ഉരയ്ക്കുമ്പോൾ യാത്ര ചെയ്യേണ്ട ദൂരത്തിനു വേണ്ട പണം ഈടാക്കപ്പെടും. ഓ‌ർഡിനറി ബസിലും സൂപ്പർഫാസ്റ്റിലുമൊക്കെ സ്മാർട്ട് കാർഡുമായി യാത്ര ചെയ്യാം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാൻസ്പോർട്ടാണ് പദ്ധതിക്കുള്ള സാങ്കേതിക സഹായം നൽകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി കോർപറേഷന്റെ കമ്പ്യൂട്ടർ സംവിധാനം പരിഷ്കരിക്കും. ഇപ്പോഴത്തെ ടിക്കറ്റ് മെഷീനു റിസർവ് ചെയ്ത് പ്രിന്റൗട്ടുമായി യാത്ര ചെയ്യുന്ന ഇപ്പോഴത്തെ രീതിക്കു പകരം ക്യു.ആർ.ടി കോ‌ഡ് ഏർപ്പെടുത്താനും തീരുമാനമായി. ടോമിൻ തച്ചങ്കരി ഇസ്രയേൽ സന്ദർശിച്ചപ്പോഴാണ് അവിടത്തെ ബസുകളിലെ ഈ സംവിധാനം ഇവിടെയും പ്രയോഗിക്കാനാകുമെന്ന് കണ്ടെത്തിയത്.

മൊബൈൽ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ക്യു.ആർ.ടി കോഡ് ടിക്കറ്റ് മെഷീനിൽ കാണിച്ചാൽ യാത്ര ചെയ്യാം.

Top