സ്വപ്നയ്ക്ക് ജോലി നല്‍കിയത് പ്രവര്‍ത്തിപരിചയം പരിഗണിച്ച്; ബി.ജെ.പി. ബന്ധമില്ല: എച്ച്.ആര്‍.ഡി.എസ്.

ദുബായ്: എന്ത് വിവാദമുണ്ടായാലും സ്വപ്ന സുരേഷിന്റെ നിയമനം മരവിപ്പിക്കില്ലെന്ന് എച്ച്.ആര്‍.ഡി.എസ്. ഡയറക്ടര്‍ ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്താണ് നിയമനം നടത്തിയത്. ബി.ജെ.പിയുമായി ബന്ധമില്ലെന്നും സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. നിയമനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ എച്ച്.ആര്‍.ഡി.എസ്. തയ്യാറല്ല. ഒരു സുഹൃത്ത് വഴിയാണ് സ്വപ്നയെക്കുറിച്ച് അറിഞ്ഞത്.

അവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ജോലി ആവശ്യമാണെന്നും പറഞ്ഞതനുസരിച്ച് സ്വപ്നയോട് ബയോഡാറ്റ അയയ്ക്കാന്‍ പറഞ്ഞു. തുടര്‍ന്ന് എച്ച്.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റ് അഭിമുഖം നടത്തിയാണ് നിയമനം നല്‍കിയത്. ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്. കേസ് നിലനില്‍ക്കുന്നു എന്നതുകൊണ്ട് തന്നെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആരോപണ വിധേയ മാത്രമാണ് അവര്‍. കുറ്റക്കാരിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവരുടെ ഈ മേഖലയിലെ പ്രവര്‍ത്തിപരിചയം പരിഗണിച്ചാണ് ജോലി നല്‍കിയത്. കേസില്‍ ഉള്‍പ്പെട്ട ശിവശങ്കര്‍ ഐ.എ.എസിന് സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശനം നല്‍കി. ഉന്നത വിദ്യാഭ്യാസമുള്ള ആളാണല്ലോ അദ്ദേഹം. വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് പറയുന്ന സ്വപ്നയ്ക്ക് എച്ച്.ആര്‍.ഡി.എസ്. ഒരു ജോലി കൊടുക്കുമ്പോള്‍ മാത്രം വിവാദമാകുന്നു. ഇത്തരം ഇരട്ടത്താപ്പാണ് അവസാനിപ്പിക്കേണ്ടതെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

Top