മലയാളികളുടെ മനോവൈകൃതമാണ് മാമുക്കോയയെ കൊന്നതെന്ന് മോഹന്‍ലാല്‍ .വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടന്‍ മോഹന്‍ലാല്‍ രംഗത്ത് വന്നിരിക്കുകയാണ്. നടന്‍ മാമുക്കോയ മരിച്ചെന്ന തരത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ താന്‍ മരിച്ചിട്ടില്ലെന്ന് മാമുക്കോയയ്ക്ക് തന്നെ മാദ്ധ്യമങ്ങളിലൂടെ പറയേണ്ടി വന്നു. മാമുക്കോയയെ കൊന്നത്; മലയാളിയുടെ മനോവൈകൃതമെന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗായ ദ കംപ്ളീറ്റ് ആക്ടര്‍ല്‍ എഴുതി.
അപാരമായ സാദ്ധ്യതകളുള്ള നവമാധ്യമങ്ങള്‍ ഏറ്റവും വേഗം വിഷം കലക്കുന്ന തടാകങ്ങള്‍ കൂടിയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. മാമുക്കോയക്കെതിരായ പ്രചാരണത്തിന് തുടക്കമിട്ട ആളെ കണ്ടെത്താന്‍ സൈബര്‍ പൊലീസ് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്പൊരിക്കല്‍ താന്‍ മരിച്ചുവെന്ന് ആരോ തിരുവനന്തപുരത്തെ വീട്ടിലെ ഫോണില്‍ വിളിച്ച് പറഞ്ഞ കാര്യവും ലാല്‍ ബ്ളോഗില്‍ കുറിക്കുന്നുണ്ട്.
ലാലിന്റെ ബ് ളോഗ് ഇങ്ങനെ: ‘
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചു. വൃക്കരോഗമായിരുന്നു മരണകാരണം എന്നുമുണ്ട്. മിനിറ്റുകള്‍ക്കകം വാര്‍ത്ത കാട്ടുതീയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു. മാമുക്കോയയെ നേരിട്ടറിയുന്നവര്‍ നേരിട്ട് വിളിച്ചു. മാമുക്കോയ അപ്പോള്‍ വയനാട്ടില്‍ ആയിരുന്നു. സസുഖം ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച എല്ലാവരോടും അദ്ദേഹം ‘ഞാന്‍ മരിച്ചു’ എന്നു കോഴിക്കോടന്‍ സ്‌റ്റൈലില്‍ പറഞ്ഞു. അതു കേട്ട് വിളിച്ചവര്‍ ചിരിച്ചു. ഫോണ്‍ വിളികള്‍ കൂടിയപ്പോള്‍ ഒടുവില്‍ മാമുക്കോയ ഫോണ്‍ ഓഫ് ചെയ്തു. അവസാനം ഒരു വെറും തമാശയില്‍ അത് അവസാനിച്ചു. മാമുക്കോയ ഞാനും ഈ തമാശകള്‍ ഒക്കെ കേട്ടു എന്നാല്‍, എനിക്ക് ഈ കാര്യം വെറും തമാശയായിക്കണക്കാക്കാന്‍ സാധിച്ചില്ല എന്നതാണു സത്യം. കാരണം ഞാന്‍ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍ ഷൂട്ടിംഗിലായിരുന്നു. ആരോ തിരുവനന്തപുരത്ത് എന്റെ വൂട്ടില്‍ വിളിച്ചു പറഞ്ഞു ഞാന്‍ ഒരു കാറപടകത്തില്‍പ്പെട്ടു മരിച്ചു എന്ന്. അന്ന് ഇന്നത്തെപോലെ ഫോണ്‍ വ്യാപകമല്ല. എന്റെ അമ്മയും അച്ഛനും തിന്ന തീക്ക് ഒരു കണക്കുമില്ല. ഫോണില്‍ എന്റെ ശബ്ദം കേട്ടിട്ടുപോലും അമ്മയ്ക്ക് വിശ്വാസമായില്ല. ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്ക് അതില്‍ നിന്നു ലഭിക്കുന്ന ആനന്ദം എന്താണ്. ഏതു തരത്തിലുള്ള മനസായിരിക്കും ആ മനുഷ്യരുടേത്? ഞാന്‍ ഒരിക്കലും നവമാധ്യമങ്ങളെ തള്ളിപ്പറയുന്നില്ല. എന്നാല്‍ വേഗം വിഷം കലരാന്‍ സാധ്യതയുള്ള ഒരു തടകമാണിതെന്നും ബ്ലോഗിലൂടെ മോഹന്‍ ലാല്‍ ഓര്‍മിപ്പിക്കുന്നു. ആളുകളെ അടുപ്പിക്കുന്നതിനെക്കാള്‍ അകറ്റാനാണ് കുറേപ്പേര്‍ ഇത് ഉപയോഗിക്കുന്നതെന്നും ലാല്‍ പറയുന്നു. ഈ വാര്‍ത്ത ആദ്യം ഉണ്ടാക്കിയയാളെ പിടികൂടണം. ഇത്തരം ആള്‍ക്കാരെ ക്രിമിനലുകളായി കാണണമെന്നും മോഹന്‍ലാല്‍ പറയുന്നു. ശരീരത്തെ നിയന്തിക്കുന്നത് മനസാണ്, അത് മറക്കരുതെന്ന ഉപദേശത്തോടെയാണു മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത്.