ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വീട്ടുജോലിക്കാരിയുടെ കവര്‍ച്ച ; നാലുപേരെ അബോധാവസ്ഥയില്‍ കണ്ടെത്തി

മലപ്പുറം: വീട്ടുജോലിക്കാരി ഭക്ഷണത്തിലും ജ്യൂസിലും വിഷം കലര്‍ത്തി വന്‍ കവര്‍ച്ച നടത്തി. ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു സംഭവം. അയല്‍ വീട്ടുകാരാണ് സംഭവം കണ്ടത്. വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട അയല്‍വീട്ടുകാര്‍ പരിശോധിക്കുമ്പോഴാണ് വീട്ടുകാര്‍ ബോധംകെട്ടു കിടക്കുന്നത് കണ്ടത്.

വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ഇവരെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്നു മെഡിക്കല്‍ കോളജിലേക്കും മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്നാട് സ്വദേശിയായ വീട്ടുവേലക്കാരി മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിനെ തുടര്‍ന്നാണു മയക്കം ഉണ്ടായതെന്നു ബോധം തിരിച്ചുകിട്ടിയ സഫീദ പറഞ്ഞു. സ്വര്‍ണാഭരണങ്ങളും വീട്ടിലെ സാധനങ്ങളും നഷ്ടപ്പെട്ടു. സംഭവത്തിനു പിന്നില്‍ വന്‍സംഘമാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കവര്‍ച്ചയാണെന്നും പൊലീസ് പറഞ്ഞു. വേലക്കാരിയെ ഏര്‍പ്പാടാക്കി നല്‍കിയ തിരൂര്‍ പാന്‍ബസാറില്‍ താമസിക്കുന്ന മറ്റൊരു തമിഴ്നാട് സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Top