തിരുവനന്തപുരത്ത് വന്‍ മോഷണം; വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണം കവര്‍ന്നു; സംഭവം കുടുംബസമേതം ക്ഷേത്രദര്‍ശനത്തിന് പോയപ്പോള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ മോഷണം. മണക്കാട് സ്വദേശിയുടെ വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണം കവര്‍ന്നു. കുടുംബസമേതം ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴായിരുന്നു സംഭവം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണം കവര്‍ന്നുവെന്നാണ് വിവരം.

വിദേശത്ത് ജോലി ചെയ്യുന്ന ശ്രീവരാഹം സ്വദേശി രാമകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. മകന്റെ ഉപനയന ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണം വീട്ടിലെത്തിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഫോര്‍ട്ട് പൊലീസും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top