മലയാളികള്‍ സ്ഥിരമായി പറയുന്ന ഒരു വാചകമുണ്ട്.”ഒരു പെണ്ണിനെ തന്നെ കൊണ്ട് നടക്കാനാകുന്നില്ല,ഭയങ്കര ചിലവാ”.അപ്പോള്‍ കാമുകിമാരുടെ എണ്ണം കൂടിയാലോ.ഈ യുവാവ് പിന്നെന്ത് ചെയ്യും.രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമുള്‍ക്കൊള്ളുന്ന മഹാരാഷ്ട്രയില്‍ നിന്നാണ് ഈ വേറിട്ട തസ്‌കര കഥ.
കാമുകിമാരുമൊത്ത് അടിപൊളി ജീവിതം നയിക്കാന്‍ വേണ്ടി മോഷണം തൊഴിലാക്കിയ യുവാവ് ഒടുവില്‍ അറസ്റ്റില്‍. കാമുകിമാരെ തീറ്റിപ്പോറ്റാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാതിനെ തുടര്‍ന്ന് ഗതികെട്ട് മോഷ്ടാവായ യുവാവാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ ബുല്‍ധാനാ ജില്ലയിലാണ് സംഭവം. നിരവധി മോഷണക്കേസുകളില്‍ 26കാരനെ പ്രതിയാക്കിയത് ഇയാള്‍ക്കുണ്ടായിരന്ന ഏഴ് കാമുകിമാരാണെന്ന് പൊലീസ് പറയുന്നു.
ഓംപ്രകാശ് രാഗ്‌നാഥ് ഖന്‍ഡാവേ എന്ന യുവാവാണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ ആഡംബര ജീവിതമാണ് നടത്തിപ്പോന്നത്. പ്രതിയുടെ ഏഴ് കാമുകിമാരും പ്രതിയെപ്പോലെതന്നെ ആഡംബര ജീവിതം ഇഷ്ടപ്പെട്ടിരുന്നവരാണ്. ഇവരെ സന്തോഷിപ്പിക്കാന്‍ പണം കണ്ടെത്തുകയായിരുന്നു ഖന്‍ഡാവേയെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യം. കാമുകിമാരെ സന്തോഷിപ്പിക്കുന്നതിനാണ് ഇയാള്‍ മോഷണം തൊഴിലാക്കിയത്
ഓംപ്രകാശ് എ.സി കോച്ചുകളില്‍ മാത്രമാണ് സഞ്ചരിച്ചിരുന്നത്. ഇയാളില്‍നിന്നും പൊലീസ് 17 മൊബൈല്‍ ഫോണുകളും 4.5 ലക്ഷം രൂപയും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ ചത്തീസ്ഗഢ്, മധ്യപ്രദേശ്, വാര്‍ധ, ഭുസാവാല്‍, പൂണെ തുടങ്ങിയ സ്ഥലങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. എല്ലാ മോഷണങ്ങളുടെയും ലക്ഷ്യം കാമുകിമാരുടെ സന്തോഷത്തിന് പണം കണ്ടെത്തുകയായിരുന്നു.
ഓംപ്രകാശിന്റെ കാമുകിമാരില്‍ ഒരു +2 വിദ്യാര്‍ത്ഥിനി ഉള്ളതായും പൊലീസ് വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. പെണ്‍കുട്ടിക്ക് നിരവധി ആഡംബര സമ്മാനങ്ങള്‍ ഇയാള്‍ നല്‍കിയതായി പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.