തിരുവനന്തപുരം എടിഎം കവര്‍ച്ചയിലെ റൊമാനിയന്‍ സ്വദേശി മരിയോ ഗബ്രിയേല മുംബൈയില്‍ പിടിയില്‍

atm-robbery

തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈടെക് മോഡല്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കേരള പോലീസിന്റെയും മുംബൈ പോലീസസിന്റെ സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. റൊമാനിയന്‍ സ്വദേശി മരിയോ ഗബ്രിയേലാ(47)ണ് മുംബൈയില്‍ പിടിയിലായത്.

തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൗണ്ടില്‍നിന്ന് 100 രൂപ പിന്‍വലിച്ച് മടങ്ങവേയാണ് ഇയാളെ പിടികൂടിയത്. മുംബൈയിലെ സ്റ്റേഷന്‍ പ്ലാസയിലെ എടിഎം കൗണ്ടറില്‍ നിന്നാണ് ഇയാള്‍ പണം പിന്‍വലിച്ചത്. മുംബൈയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഇയാളുടെ താമസം. ഗബ്രിയേലിനെ ഇന്ന് തന്നെ കേരളത്തില്‍ എത്തിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറിലെ സിസിടിവിയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധരടങ്ങിയ നാല്‍പതംഗ സംഘമാണ് കേസന്വേഷിക്കുന്നത്.

തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഹൈടെക്ക് എടിഎം കവര്‍ച്ചയുടെ വിവരം പുറത്തുവന്നത്. ആല്‍ത്തറ, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എസ്ബിഐ, എസ്ബിടി എടിഎം കൗണ്ടറുകളില്‍ രഹസ്യക്യാമറ അടങ്ങിയ ഉപകരണങ്ങള്‍ ഘടിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം കവര്‍ന്നത്. തുടര്‍ന്ന് മുംബൈയില്‍ നിന്ന് വ്യാജ എടിഎം കാര്‍ഡുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. മുംബൈയിലെ എടിഎമ്മുകളില്‍നിന്നാണ് പണം പിന്‍വലിച്ചത്.

Top