ശശീന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി തോമസ് ചാണ്ടിഎൻസിപി സംസ്ഥാന അധ്യക്ഷൻ

കൊച്ചി: മന്ത്രിയും ഫോൺ വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നിരുന്ന ശശീന്ദ്രൻ പക്ഷത്തെ വെട്ടിനിരത്തി തോമസ് ചാണ്ടി  എൻസിപിയുടെ  സംസ്ഥാന അധ്യക്ഷൻ ആയി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. എ.കെ ശശീന്ദ്രന്‍ പക്ഷക്കാരനായ പി.കെ.രാജന്‍ വൈസ് പ്രസിഡന്റായും തോമസ് ചാണ്ടി പക്ഷക്കാരനായ ബാബു കാര്‍ത്തികേയന്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ടി.പി. പീതാബരൻ മാസ്റ്റർ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് തോമസ് ചാണ്ടിയെ നിയോഗിച്ചത്. പാർട്ടിയുടെ ഉപാധ്യക്ഷനായ രാജൻ മാസ്റ്ററെയും ജനറൽ ബോഡി തെരഞ്ഞെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി നേതാക്കൾ ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രന്തിരികെ ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടായിരുന്നു തോമസ് ചാണ്ടി വിഭാഗത്തിന്റേത്. ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ കെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെത്തിയത്. തുടര്‍ന്ന് കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. അധ്യക്ഷസ്ഥാനം സംബന്ധിച്ചു മന്ത്രി എ.കെ. ശശീന്ദ്രൻ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മിൽ തർക്കം രൂക്ഷമായതിനെ തുടർന്നായിരുന്നു നേതാക്കൾ ശരത് പവാറുമായി ചർച്ച നടത്തിയത്.

പാർട്ടി ഉപാധ്യക്ഷസ്ഥാനം ശശീന്ദ്രൻ വിഭാഗത്തിനും നാലു ജനറൽ സെക്രട്ടറി സ്ഥാനം തോമസ് ചാണ്ടി വിഭാഗത്തിനും നൽകാനും യോഗം തീരുമാനിച്ചിരുന്നു

Top