ചാണ്ടിയെ വീണ്ടും സംരക്ഷിക്കാൻ കൂടിയാലോചന ?എകെജി സെന്ററിൽ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തി

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ബുധനാഴ്ച ഉണ്ടായേക്കും. ബുധനാഴ്ച രാവിലെ എട്ടിന് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. കോടിയേരി ബാലകൃഷ്ണനുമായും ചാണ്ടി ചർച്ച നടത്തും. ഡൽഹി യാത്ര റദ്ദാക്കിയാണ് മന്ത്രി തിരുവനന്തപുരത്തെത്തി . തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ തിരക്കിട്ട കൂടിയാലോചനകൾക്ക് തിരുവനന്തപുരം വേദിയാകുന്നു. എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തി. കായൽ കയ്യേറ്റത്തിൽ ഹൈക്കോടതി പരാമർശവും തോമസ് ചാണ്ടിയുടെ രാജിയും ചർച്ചയിൽ വിഷയമായതായാണു സൂചന. സന്ധ്യയോടെയാണ് പിണറായി വിജയൻ എകെജി സെന്ററിലെത്തിയത്.അതിനിടെ, ബുധനാഴ്ച രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. മന്ത്രിസഭാ യോഗത്തിനു മുൻപായിരിക്കും കൂടിക്കാഴ്ച.

രാജിക്കാര്യം ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്നാണു വിവരം. കോടിയേരി ബാലകൃഷ്ണനുമായും ചാണ്ടി ചർച്ച നടത്തും. ‍ഡൽഹിക്കു പോകാനിരുന്ന ഗതാഗതമന്ത്രി യാത്ര റദ്ദാക്കിയാണ് തിരുവനന്തപുരത്തെത്തുന്നത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുകയാണു ലക്ഷ്യം.എൻസിപി നേതാവ് ടി.പി പീതാംബരൻ ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനേയും കാണുന്നുണ്ട്. മന്ത്രിയുടെ രാജിക്കാര്യത്തിൽ ബുധനാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.chandy2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന് എൻസിപി ദേശീയ നേതൃത്വം വ്യക്തമാക്കി. വിധിയുടെ പ്രത്യാഘാതങ്ങൾ പഠിച്ചതിനുശേഷമായിരിക്കും നടപടിയെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. പൊതു പ്രവർത്തകൻ ഏറ്റവും സത്യസന്ധത പുലർത്തണമെന്നാണു പാർട്ടിയുടെ നിലപാട്. മുഖ്യമന്ത്രിയുമായും എൽഡിഎഫ് നേതൃത്വവുമായും പാർട്ടി നേതാക്കൾ ചർ‌ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിട്ട് ഹർജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജിയാണ് അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.

Top